Latest NewsKeralaNews

കഞ്ചാവ് കേസിൽ പിടിയിലായി ആന്ധപ്രദേശിൽ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതികളെ കഞ്ചാവുമായി കോഴിക്കോട് പിടികൂടി

കോഴിക്കോട്: കഞ്ചാവ് കേസിൽ പിടിയിലായി ആന്ധപ്രദേശിൽ നിന്നും ജാമ്യത്തിലിറങ്ങിയ യുവതിയും യുവാവും കോഴിക്കോട് കഞ്ചാവുമായി പിടിയില്‍. 12 കിലോ കഞ്ചാവുമായി യുവാവും രണ്ട് കിലോ കഞ്ചാവുമായി യുവതിയും ആണ് പിടിയിലായത്. കോഴിക്കോട് ജില്ലയില്‍ ചില്ലറ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായാണ് ഇരുവരും പിടിയിലായത്. ശാന്തിനഗറിലെ ശ്രീനി (42), സീന എന്നിവരാണ് അറസ്റ്റിലായത്. ശ്രീനിയെ വെസ്റ്റ്ഹിൽ ആർമി ബാരക്സ് പരിസരത്തുനിന്നും, സീനയെ വീട്ടിൽ നിന്നുമാണ് അറസ്റ്റുചെയ്തത്. പിടികൂടിയ കഞ്ചാവിന് പൊതുവിപണിയിൽ ഏഴുലക്ഷത്തോളം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു.

അറസ്റ്റിലായ ശ്രീനിയും സീനയും സമാന കുറ്റകൃത്യത്തിന് ആന്ധ്രാപ്രദേശിൽ ജയിൽശിക്ഷ അനുഭവിച്ച് ജാമ്യത്തില്‍ ഇങ്ങിയവരാണ്.

കോഴിക്കോട് സിറ്റി ആന്റി നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിലിന്‍റെ നേതൃത്വത്തിലാണ് കഞ്ചാവുമായി പ്രതികളെ പിടികൂടിയത്.  എസ്ഐ യു ഷിജു, മനോജ് എടയേടത്ത്, എ.എസ്.ഐ. അബ്ദുറഹിമാൻ, സീനിയർ സിപിഒ കെ അഖിലേഷ്, അനീഷ് മൂസൻവീട്, സിപിഒമാരായ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്, വെള്ളയിൽ സ്റ്റേഷനിലെ എസ്ഐമാരായ യു സനീഷ്, കെ ഷാജി, വികെ അഷറഫ്, എസ് സിപിഒ നവീൻ, ഇ ലിനിജ, സിപി.ഒ രഞ്ജിത്, രജു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button