തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ പകൽ പൂരത്തിനെതിരെ അഡ്വ. ശ്രീജിത്ത് പെരുമന. ആനകളെ അണിയിച്ചോരുക്കി വെയിലത്ത് നിർത്തിയതിനെതിരെയാണ് ശ്രീജിത്ത് രംഗത്ത് വന്നിരിക്കുന്നത്. ചെയ്യുന്നത് ക്രൂരതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇല്ലാതെ പൂരമില്ല, ആറു ലക്ഷത്തിനു ലേലം വിളിച്ചു, രാമെന്ത്രനില്ലാതെ ഓളമില്ല, ഹിന്ദുക്കൾ ഇല്ല, ആനകളില്ലാതെ പൂരമില്ല എന്നൊക്കെ പറഞ്ഞു നടക്കുന്നവന്മാർ പൊരി വെയിലത്തു ഒരു അര മിനിറ്റ് ഷഡ്ഢി ഊരി ദേശീയ പാതയുടെ കറുത്ത ടാറിൽ ഒന്നു ആസനസ്ഥർ ആകണമെന്ന് അദ്ദേഹം വിമർശിക്കുന്നു.
ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രബുദ്ധ അശ്ലീല കാഴ്ച ❗️ചുട്ട്പൊള്ളുന്ന വെയിലത്ത് ഭൂമിയിലെ ഏറ്റവും വലിയ ജീവികളെ ചങ്ങലയിലും തോട്ടിയിലും ഭയപ്പെടുത്തി നിർത്തി. അതിന്റെ ചെവി പൊട്ടുമാറുച്ചത്തിൽ ചെണ്ടയും കൊട്ടി ദൈവവും ഭക്തരും പകൽപൂരം സന്തോഷത്തോടെ ആഘോഷിച്ചുവെത്രെ.. തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ പകൽ പൂരന്മാരോടാണ്..,
മനുഷ്യന്റെ കുണ്ടി എന്ന ഭാഗത്തിന്റെ പ്രധാനഘടകം Gluteus Maximus എന്ന മസിൽ ആണ്…അതു കൂടാതെ ഇരിക്കുമ്പോൾ ഒരു കുഷ്യൻ എഫക്ട് നു വേണ്ടി ആ ഭാഗത്തു വളരെ അധികം Fat Deposition ഉം ഉണ്ട്. ഇതേ മെക്കാനിസം തന്നെയാണ് ആനയുടെ കാൽ പാദങ്ങളും.
പറഞ്ഞു വന്നത് എന്താണെന്ന് വച്ചാൽ…തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇല്ലാതെ പൂരമില്ല, ആറു ലക്ഷത്തിനു ലേലം വിളിച്ചു, രാമെന്ത്രനില്ലാതെ ഓളമില്ല, ഹിന്ദുക്കൾ ഇല്ല, ആനകളില്ലാതെ പൂരമില്ല എന്നൊക്കെ പറഞ്ഞു നടക്കുന്നവന്മാർ പൊരി വെയിലത്തു ഒരു അര മിനിറ്റ് ഷഡ്ഢി ഊരി ദേശീയ പാതയുടെ കറുത്ത ടാറിൽ ഒന്നു ആസനസ്ഥർ ആവുക…എന്നിട്ടു ഇരുത്തി ഒന്നു ആലോചിക്കുക നീയൊക്കെ ആന പ്രേമം എന്നു പറഞ്ഞു കാട്ടി കൂട്ടുന്നത് എന്തു ക്രൂരത ആണെന്ന്.
Post Your Comments