Latest NewsKeralaEntertainment

‘റോബിൻ പൈസ കൊടുത്താണ് എംബിബിഎസ് നേടിയത്, വെറുതെയല്ല എംഡി എടുക്കാത്തത്! അലറൽ കേട്ട് ചെവി പോയി’- സന്തോഷ് വർക്കി

ബിഗ്‌ബോസ് താരം ഡോക്ടർ റോബിൻ രാധാകൃഷ്ണനെതിരെ കഴിഞ്ഞ കുറച്ചു നാളുകളായി വിമർശനങ്ങൾ കൂടുകയാണ്. ആരാധകരുടെ പിന്തുണ കൊണ്ട് പ്രതിരോധിക്കാൻ പറ്റാത്ത തരത്തിൽ റോബിൻ സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെടുകയാണ്. പല ആരാധകരും ഇപ്പോൾ റോബിനെതിരെ സംസാരിക്കുന്നുണ്ട്. റോബിൻ പൊതുവേദികളിൽ അലറുന്നത് അരോചകമാണെന്നും പലരും അഭിപ്രായപ്പെട്ടു.

ഇതിനിടെ, റോബിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആറാട്ട് സന്തോഷ് വർക്കി. ഫോക്കസ് മീഡിയയോടാണ് പ്രതികരണം. വിദ്യാഭ്യാസമുള്ള ആളാണോ ഇങ്ങനെ പെരുമാറുന്നതെന്ന് സന്തോഷ് വർക്കി ചോദിക്കുന്നു. ‘ഞാൻ പണ്ടേ പറഞ്ഞതാണ് അയാളെക്കുറിച്ച്. റോബിൻ പൈസ കൊടുത്താണ് എംബിബിഎസ് നേടിയതെന്ന് നേരത്തെ പറഞ്ഞില്ലേ, അത് തന്നെയാണ് കാണിക്കുന്നത്’ ‘ഒരു ഡോക്ടർ ഇങ്ങനെയാണോ കാണിക്കുന്നത്.

ഇയാൾക്കിപ്പോൾ എത്ര ഫോളോവേഴ്സ് ഉണ്ട്. ഭയങ്കര അഗ്രസീവാണ്. ഒട്ടും യുക്തിപരമായല്ല പെരുമാറുന്നത്’. ‘ഒരു ഡോക്ടർ ഒരിക്കലും ഇമോഷണലാവാൻ പാടില്ല. അയാൾ യുക്തി പൂർവം പെരുമാറണം. ഇയാളെവിടത്തെ ഡോക്ടറാണ്. ഞാൻ പണ്ടേ പറഞ്ഞതാണിയാളെക്കുറിച്ച്’ ‘അന്ന് ഇവരെല്ലാം അറ്റാക്ക് ചെയ്തു. ഇയാൾ എവിടെ നിന്നാണ് എംബിബിഎസ് എടുത്തത്. വെറുതെയല്ല എംഡി എടുക്കാത്തത്. ഇയാളുടെ ഡോക്ടർ ഡി​ഗ്രിയിൽ എനിക്ക് സംശയമുണ്ട്,’ സന്തോഷ് വർക്കി പറഞ്ഞു.

അടുത്ത ബി​ഗ് ബോസ് സീസൺ വരുന്നതോടെ റോബിന്റെ കാലം കഴിയുമെന്നും സന്തോഷ് വർക്കി പറയുന്നു. ‘ഇയാൾ സാധാരണക്കാരനാണ്. പക്ഷെ സ്മാർട്ടാണ്’. ‘ബി​ഗ് ബോസിൽ റണ്ണറപ്പ് പോലും ആവാതെ ഇത്രയും നേടിയതിൽ സമ്മതിക്കുന്നു. കുറഞ്ഞ സമയം കൊണ്ട് കാശുണ്ടാക്കി. കോടിക്കണക്കിന് രൂപയും കാറും നല്ല പെണ്ണിനെയും കിട്ടി’ ‘അവന്റെ ഫാൻസുകാർക്ക് നാണക്കേടാണ്. ഞാൻ പണ്ടേ പറഞ്ഞതാണ് ഇയാൾ ജെനുവിനല്ലെന്ന്. അധിക കാലം നിൽക്കാൻ പോവുന്നില്ല’ .

‘ഡോ. റോബിനെ കാണുമ്പോള്‍ എനിക്ക് രണ്‍ബീര്‍ കപൂറിനെയാണ് ഓര്‍മ്മ വരുന്നത്. കട്ട് വെച്ചല്ല, രണ്‍ബീര്‍ കപൂറിന് ദീപിക പദുക്കോണുമായി ഒരു ബന്ധം ഉണ്ടായിരുന്നു. അത് ഒഴിവാക്കിയിട്ടാണ് ഇപ്പോള്‍ ആലിയ ഭട്ടിന്റെ പുറകെ പോയത്. അതേ കാര്യമാണ് റോബിന്റെ കാര്യത്തിലും തോന്നിയത്. പുള്ളി വളരെ അഗ്രസീവാണ് ഇനി വന്ന് തല്ലുമോ എന്നൊന്നും അറിയില്ല. ഉള്ള കാര്യം പറയുകയാണെങ്കില്‍ അദ്ദേഹം അത്ര സ്‌ട്രെയിറ്റ് ഫോര്‍വേഡ് ഒന്നുമല്ല, ഒരുപാട് കളികള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. അദ്ദേഹം അതിലൂടെ പണം ഉണ്ടാക്കുകയാണ്’,- സന്തോഷ് വര്‍ക്കി പറഞ്ഞു.റോബിന്റെ പുതിയ സിനിമ വിജയിക്കില്ലെന്നും രണ്ട് വാച്ച് വെച്ച് അഭിനയിക്കുന്നെന്നും സന്തോഷ് വർക്കി പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button