
കൊച്ചി: കൊച്ചിയില്‍ വീട്ടിൽനിന്ന് കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്ത സംഭവത്തിൽ വീട്ടമ്മ അറസ്റ്റിൽ. എളങ്കുന്നപ്പുഴ സ്വദേശിനി ഖലീലയാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയും ഖലീലയുടെ മകനുമായ രാഹുൽ ഒളിവിലാണ്.
കഴിഞ്ഞദിവസം ഖലീലയുടെ വീട്ടിൽ പോലീസും എക്‌സൈസും നടത്തിയ പരിശോധനയിൽ 70 മില്ലിഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു.
ഖലീലയുടെ മകൻ രാഹുൽ നേരത്തെയും നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്. ഒളിവിൽ പോയ ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്ന് എക്‌സൈസ് അറിയിച്ചു. കുറ്റകൃത്യത്തിന് ഒത്താശ ചെയ്തതിനാണ് ഖലീലയെ കേസിൽ പ്രതിയാക്കിയിട്ടുള്ളത്.
Post Your Comments