KeralaLatest NewsNews

പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണം: ആത്മഹത്യാക്കുറിപ്പിൽ ബസ് കണ്ടക്ടറെ കുറിച്ച് പരാമർശം, യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

കാസർഗോഡ്: പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണത്തിൽ ബസ് കണ്ടക്ടർ കസ്റ്റഡിയിൽ. കാസർഗോഡ് ബന്തടുക്ക മലാംകുണ്ട് സ്വദേശിനിയും പ്ലസ് ടു വിദ്യാർഥിനി സുരണ്യയുടെ മരണവുമായി ബന്ധപ്പെട്ടാണ് ബസ് കണ്ടക്ടറായ യുവാവിനെ കസ്റ്റഡിയിലെടുത്തത്. കിടപ്പുമുറിയിലെ അയലിൽ കയർ കെട്ടി തൂങ്ങിയ നിലയിലായിരുന്നു സുരണ്യയുടെ മൃതദേഹം കണ്ടെത്തിയത്.

Read Also: പുതിയ സിം എടുക്കാൻ ഇനി റീട്ടെയിൽ സ്റ്റോറുകൾ സന്ദർശിക്കേണ്ട, സെൽഫ് കെവൈസിയുമായി വോഡഫോൺ- ഐഡിയ

സുരണ്യയുടെ ആത്മഹത്യക്കുറിപ്പിൽ ബസ് കണ്ടക്‌റുടെ പേര് പരാമർശിച്ചിരുന്നു. സുരണ്യയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. ആയുർവേദ ഓൺലൈൻ മാർക്കറ്റിംഗ് നടത്തുന്ന മാതാവ് സുജാത വൈകിട്ട് ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് മകളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പരീക്ഷ ഇല്ലാത്തതിനാൽ പെൺകുട്ടി വീട്ടിൽ തന്നെയായിരുന്നു.

Read Also: ‘ഇത് അശ്ളീല കാഴ്ച, നീയൊക്കെ ആന പ്രേമം എന്നു പറഞ്ഞു കാട്ടി കൂട്ടുന്നത് എന്തു ക്രൂരത ആണ്’:പൂരത്തിനെതിരെ ശ്രീജിത്ത് പെരുമന

shortlink

Related Articles

Post Your Comments

Related Articles


Back to top button