KeralaLatest NewsNews

ഒന്നിനും കൊള്ളാത്ത വേട്ടാവളിയന്‍, കയ്യടിക്കാൻ പാല്‍ക്കുപ്പികളും വക തിരിവില്ലാത്ത ഫാൻസും: റോബിനെതിരെ അശ്വന്ത് കോക്ക്

റോബിൻ രാധാകൃഷ്ണനെ ഒട്ടുമിക്ക മലയാളികൾക്കും അറിയാം. ബിഗ് ബോസ് വഴി പ്രശസ്തനായ റോബിൻ സിനിമാ അരങ്ങേറ്റത്തിനായുള്ള ഒരുക്കത്തിലാണ്. ഇതിനിടെ റോബിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ സുഹൃത്തുക്കളായ ശാലു പേയാട്, ആരവ് തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ റോബിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് യൂട്യൂബര്‍ അശ്വന്ത് കോക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ റോബിനെതിരെ ഉയര്‍ന്നു വന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് അശ്വന്ത് കോക്ക് പുതിയ വീഡിയോയുമായി എത്തിയിരിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ വേട്ടാവളിയനാണ് ഡോക്ടര്‍ റോബിന്‍ എന്നാണ് അശ്വന്ത് കോക്ക് പറയുന്നത്.

അശ്വന്തിന്റെ വാക്കുകൾ ഇങ്ങനെ:

‘ബിഗ് ബോസ് മലയാളത്തിലെ ഏറ്റവും ദുര്‍ബലമായ സീസണായിരുന്നു റോബിനുണ്ടായിരുന്ന നാലാം സീസണ്‍. ആര്‍ക്കും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. രജിത് കുമാറിനെ പോലെ ഇരവാദവും മറ്റുമായിരുന്നു റോബിന്റെ സ്ട്രറ്റജി. അതുവഴി സീരിയല്‍ കണ്ടിരുന്ന വീട്ടമ്മമാരും കുറേ ആളുകളും റോബിന് ഫാന്‍സായി. വളരെ ചൈല്‍ഡിഷായ, പാല്‍ക്കുപ്പിയായ, ഒരു സാഹചര്യത്തില്‍ എങ്ങനെ പെരുമാറണം എന്ന് അറിയാത്ത വേട്ടാവളിയന്‍ എന്നതില്‍ കൂടുതലൊന്നും റോബിനെക്കുറിച്ച് പറയാനില്ല.

റോബിന്‍ പുറത്താകുന്നത് പോലും സാഹചര്യങ്ങളെ എങ്ങനെ നേരിടണം എന്ന് അറിയാത്തതിനാലാണ്. സാബു മോനോ ഡെയ്ഞ്ചര്‍ ഫിറോസോ ഉണ്ടായിരുന്നുവെങ്കില്‍ റോബിനെ നിലം തൊടീക്കില്ലായിരുന്നു, പറത്തിയേനെ. റോബിന്റെ ദിസ് ഈസ് റോബിന്‍ എന്ന ഡയലോഗ് പോലും വന്നത് ആദ്യ സീസണിലെ സാബു മോന്‍ പേളി മാണിയോട് പറഞ്ഞതില്‍ നിന്നുമാണ്. കംപ്ലീറ്റിലി മാന്യുപ്പുലേറ്ററായ, യാതൊരു ഇന്റിവിജ്യുല്‍ ഐഡന്റിറ്റിയുമില്ലാത്ത, വളരെ ഫേക്കായിട്ടുള്ള, ഒന്നിനും കൊള്ളാത്ത വേട്ടാവളിയന്‍ ആണ് റോബിൻ. വേട്ടാവളിയന്‍ എന്നതിന് ഇത്രത്തോളം ചേരുന്നൊരാള്‍ കേരള ചരിത്രത്തിലില്ല.

അലറി വിളി കൊണ്ട് മാത്രം കാര്യമില്ലെന്ന് മനസിലായപ്പോഴാണ് റോബിന്‍ ഉപജാപം പരിപാടി തുടങ്ങിയത്. ഇതിന് മുമ്പ് തന്നെ റോബിന്‍ കൃത്യമായി അമ്മമാരേയും കുട്ടികളേയുമൊക്കെ പിടിക്കുകയും ചെയ്തിരുന്നു. സിനിമയായിരുന്നു റോബിന്റെ അടുത്ത ലക്ഷ്യം. എന്നാല്‍ ഇവനെ പോലെ കഴിവില്ലാത്തവര്‍ക്ക് സിനിമയില്‍ കയറിപ്പറ്റാന്‍ പറ്റില്ല. റോബിന്റെ ഫാന്‍സിന് വകതിരിവില്ല. ടിപ്പിക്കല്‍ കാന്താരിയുടെ കലിപ്പന്‍ ആണ് റോബിൻ. ദില്‍ഷ റോബിനില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു’. അശ്വന്ത് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button