ThiruvananthapuramNattuvarthaLatest NewsKeralaNews

വ​ഴി പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം : വ​യോ​ധി​ക​നു വെ​ട്ടേ​റ്റു

ഉ​ച്ച​ക്ക​ട പ​യ​റ്റു​വി​ള റോ​ഡി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പ​യ​റ്റു​വി​ള സ്വ​ദേ​ശി സു​രേ​ന്ദ്ര(71)​നാ​ണ് വെ​ട്ടേ​റ്റ​ത്

വി​ഴി​ഞ്ഞം: വ​ഴി പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നി​ടെ വ​യോ​ധി​ക​നു വെ​ട്ടേ​റ്റു. ഉ​ച്ച​ക്ക​ട പ​യ​റ്റു​വി​ള റോ​ഡി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പ​യ​റ്റു​വി​ള സ്വ​ദേ​ശി സു​രേ​ന്ദ്ര(71)​നാ​ണ് വെ​ട്ടേ​റ്റ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആണ് സംഭവം. സൈ​ക്കി​ളി​ൽ പോ​കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​നെ ബൈ​ക്കി​ൽ എ​ത്തി​യ യു​വാ​വ് വെ​ട്ടി​വീ​ഴ്ത്തിയ ശേഷം ക​ട​ന്നു​ക​ളയുകയായിരുന്നു. ആക്രമണത്തിൽ സു​രേ​ന്ദ്ര​ന്‍റെ ഇ​ടു​പ്പി​ലും പി​ൻ​ഭാ​ഗ​ത്തും കൈ​യി​ലും സാ​ര​മാ​യി പരിക്കേറ്റിട്ടുണ്ട്.

Read Also : സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ വി​ജി​ല​ൻ​സിന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന : ഹെ​ൽ​മ​റ്റി​ൽനി​ന്നു പ​ണം ക​ണ്ടെ​ത്തി

സം​ഭ​വ​വുമായി ബന്ധപ്പെട്ട് അ​യ​ൽ​വാ​സി ബി​ജു(40)​വി​നെ തി​ര​യു​ന്ന​താ​യി വി​ഴി​ഞ്ഞം പൊ​ലീ​സ് അ​റി​യി​ച്ചു. വെ​ട്ടേ​റ്റു​ വീ​ണ സു​രേ​ന്ദ്ര​നെ നാ​ട്ടു​കാ​രും പൊ​ലീ​സും ചേ​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. മു​ൻ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണത്തിന് പിന്നിലെന്ന് പൊലീ​സ് പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ത്തി​നു വാ​ൾ പോ​ലു​ള്ള ആ​യു​ധ​മാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്നാണ് നി​ഗമനം. ശ​രീ​ര​ത്തി​ലേ​റ്റ മൂ​ന്നു വെ​ട്ടു​ക​ളും മാ​ര​ക​മ​ല്ലെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

അതേസമയം, വ​ഴി ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ നേ​ര​ത്തെ​യും ഇ​വ​ർ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നെ​തി​രെ വി​ഴി​ഞ്ഞം പൊ​ലീസി​ൽ കേ​സും നി​ല​വി​ലു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button