ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. കഴിഞ്ഞ ആഴ്ചയുടെ അവസാനത്തെ രണ്ട് ദിനങ്ങളിലുണ്ടായ നേട്ടം നിലനിർത്താനാകാതെയാണ് ഇന്ന് ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സെൻസെക്സ് 360 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 57,628- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 111 പോയിന്റ് നഷ്ടത്തിൽ 16,988- ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഹിന്ദുസ്ഥാൻ യൂണിയൻ ലിവർ, നെസ്ലെ ഇന്ത്യ, ഗ്രാസിം, ബിപിസിഎൽ, ഐടിസി, ടൈറ്റൻ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡിവീസ് ലാബ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, എസ്ബിഐ ലൈഫ് തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, അദാനി എന്റർപ്രൈസസ്, ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, വിപ്രോ, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, എസ്ബിഐ, അദാനി പോർട്സ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ, മാരുതി സുസുക്കി, റിലയൻസ് ഇൻഡസ്ട്രീസ്, എൽ ആൻഡ് ടി, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Post Your Comments