സംസ്ഥാനത്ത് പരക്കെ വേനല്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള 12 ജില്ലകളിലും നേരിയ വേനല്‍ മഴ പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. മലയോര മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത.

Read Also: സഹകരണ സംഘത്തില്‍ ജോലി ലഭിക്കുന്നതിനായി നൽകിയ 8 ലക്ഷത്തോളം രൂപ നഷ്ടമായത്തിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

അടുത്ത ദിവസങ്ങളില്‍ തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും ഒറ്റപ്പെട്ടയിടങ്ങളിലും വേനല്‍ മഴ ലഭിച്ചേക്കും. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.

അതിനിടെ സംസ്ഥാനത്തെ പൊള്ളുന്ന ചൂടിന് ആശ്വാസം. സംസ്ഥാനത്തെ ചൂടില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ 38 ഡിഗ്രി സെല്‍ഷ്യസിനടുത്ത് രേഖപ്പെടുത്തിയ ചൂട് 36 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. കോട്ടയം, പാലക്കാട്, പുനലൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്.

Share
Leave a Comment