ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി വീണ്ടും ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ. റിപ്പോർട്ടുകൾ പ്രകാരം, രണ്ടാം ഘട്ടത്തിൽ 4,000 ജീവനക്കാരെയാണ് പിരിച്ചുവിടുക. 2023 ഫെബ്രുവരിയിൽ 7,000 ജീവനക്കാരെ ഇതിനോടകം കമ്പനി പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി വീണ്ടും കടുപ്പിക്കുന്നത്.
ചെലവ് ചുരുക്കൽ നടപടികൾക്ക് പുറമേ, കമ്പനി പുനഃസംഘടിപ്പിക്കാനും നീക്കങ്ങൾ നടത്തുന്നുണ്ട്. തന്ത്രപരമായ പുനഃസംഘടന കൂടുതൽ ചെലവ് കുറഞ്ഞതും, ഏകോപിതവും, കാര്യക്ഷമവുമായ പ്രവർത്തനരീതി നടപ്പാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ, എന്റർടൈൻമെന്റ് മേഖലയിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനാൽ, കമ്പനി നേരിയ തോതിൽ പ്രതിസന്ധി നേരിടുന്നുണ്ട്.
ഇത്തവണ പിരിച്ചുവിടൽ നടപടികൾ ഘട്ടം ഘട്ടമായാണോ, ഒറ്റയടിക്കാണോ നടത്തുക എന്നതിൽ കമ്പനി വ്യക്തത വരുത്തിയിട്ടില്ല. ഏപ്രിൽ മൂന്നിന് ഡിസ്നിയുടെ വാർഷിക യോഗം ചേരുന്നുണ്ട്. ഇതിനു മുന്നോടിയായാണ് പിരിച്ചുവിടലുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനങ്ങൾ നടത്തിയത്.
Post Your Comments