Latest NewsNewsTechnology

ടിക്ടോക്കിന് വീണ്ടും തിരിച്ചടി, ന്യൂസിലൻഡും നിരോധനം ഏർപ്പെടുത്തി

ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങൾ ടിക്ടോക്കിന് ഇതിനോടകം തന്നെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്

ലോകരാജ്യങ്ങൾ ടിക്ടോക്കിനെതിരെ വീണ്ടും രംഗത്ത്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇത്തവണ ന്യൂസിലൻഡാണ് ടിക്ടോക്കിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഉപഭോക്തൃ ഡാറ്റ, ബ്രൗസിംഗ് ഹിസ്റ്ററി, ലൊക്കേഷൻ, ബയോമെട്രിക് തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ആക്സസ് ചെയ്യുന്നുവെന്ന ഗുരുതര ആരോപണങ്ങളാണ് ടിക്ടോക്കിനെതിരെ ഉയർന്നിട്ടുള്ളത്. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങൾ ടിക്ടോക്കിന് ഇതിനോടകം തന്നെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

യൂറോപ്യൻ പാർലമെന്റ്, യൂറോപ്യൻ കമ്മീഷൻ, യൂറോപ്യൻ യൂണിയൻ കൗൺസിൽ എന്നീ 3 പ്രമുഖ യൂറോപ്യൻ യൂണിയൻ ബോഡികൾ സ്റ്റാഫ് ഉപകരണങ്ങളിൽ ടിക്ടോക് നിരോധിച്ചിട്ടുണ്ട്. അശ്ലീല ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കുന്നു എന്ന ആശങ്കയെ തുടർന്ന് കുറഞ്ഞത് നാല് തവണയാണ് ടിക്ടോക്കിന് പാക്കിസ്ഥാൻ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്. അതേസമയം, ടിക്ടോക്കിന്റെ അപകട സാധ്യതകളെക്കുറിച്ച് അമേരിക്ക തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ച് ചൈന രംഗത്തെത്തിയിട്ടുണ്ട്.

Also Read: ‘നിന്റെ അമ്മ ഇനിയും ഒരുപാട് കരയാൻ കിടക്കുന്നു’: റോബിൻ എന്നോട് പറഞ്ഞു, എന്റെ അമ്മയ്ക്ക് റോബിനെ ഇഷ്ടമായിരുന്നു-ആരവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button