തിരുവനന്തപുരം: കേരളത്തിൽ രണ്ട് ദിവസം കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ 6 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി. വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുള്ളതായാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കിയത്.
Read Also: അപേക്ഷകർക്ക് വിവരം നൽകുന്നതിൽ അശ്രദ്ധ കാട്ടി: മൂന്ന് ഉദ്യോഗസ്ഥർക്ക് പിഴ വിധിച്ച് വിവരാവകാശ കമ്മീഷൻ
Post Your Comments