Latest NewsKeralaNewsBusiness

ദാഹമകറ്റാൻ ഇനി ചെലവേറും, സംസ്ഥാനത്ത് ചെറുനാരങ്ങയ്ക്ക് പൊള്ളുന്ന വില

വേനൽച്ചൂടിന്റെ കാഠിന്യം കനക്കുന്നതോടെ വരും മാസങ്ങളിലും ചെറുനാരങ്ങയുടെ വില കുതിക്കുമെന്നാണ് വിലയിരുത്തൽ

സംസ്ഥാനത്ത് വേനൽച്ചൂട് കനത്തതോടെ റെക്കോർഡ് വിലയിലേക്ക് കുതിക്കുകയാണ് ചെറുനാരങ്ങ. ഒരു മാസത്തിനിടെ ചെറുനാരങ്ങയുടെ വില ഇരട്ടിയിലധികമാണ് കൂടിയിരിക്കുന്നത്. രണ്ട് മാസം മുൻപ് വരെ ഒരു കിലോ ചെറുനാരങ്ങയുടെ വില 40 മുതൽ 50 രൂപ വരെയായിരുന്നു. എന്നാൽ, വേനൽക്കാലം എത്തിയതോടെ ഒരു കിലോ ചെറുനാരങ്ങയുടെ വില 150 രൂപ മുതൽ 160 രൂപ വരെയാണ് വർദ്ധിച്ചിട്ടുള്ളത്. ഡിമാൻഡ് ഉയർന്നതിനനുസരിച്ച് നാരങ്ങ ലഭിക്കുന്നില്ലെന്നതാണ് വില വർദ്ധനവിന്റെ പ്രധാന കാരണം.

വേനൽച്ചൂടിന്റെ കാഠിന്യം കനക്കുന്നതോടെ വരും മാസങ്ങളിലും ചെറുനാരങ്ങയുടെ വില കുതിക്കുമെന്നാണ് വിലയിരുത്തൽ. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ചെറുനാരങ്ങ ഇറക്കുമതി ചെയ്യുന്നത്. ചെറുനാരങ്ങ വില ഉയർന്നതോടെ, അനുപാതികമായി നാരങ്ങ സോഡ, നാരങ്ങ വെള്ളം എന്നിവയുടെ വിലയും വർദ്ധിച്ചിട്ടുണ്ട്. ചെറുനാരങ്ങയ്ക്ക് പുറമേ, തണ്ണിമത്തന്റെ വിലയും ഉയർന്നിട്ടുണ്ട്. ഒരു കിലോ തണ്ണിമത്തന് 30 രൂപയാണ് വില.

Also Read: അടുക്കളത്തോട്ടത്തിൽ കഞ്ചാവുചെടികൾ വളർത്തി : യുവാവിനെതിരെ കേസ്, പ്രതി രക്ഷപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button