KeralaLatest NewsNewsBusiness

സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിൽ റെക്കോർഡിട്ട് കിൻഫ്ര, രണ്ട് വർഷം കൊണ്ട് എത്തിയത് കോടികളുടെ നിക്ഷേപം

2011- 16 കാലയളവിൽ 786.8 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് സംസ്ഥാനത്തേക്ക് എത്തിയത്

സംസ്ഥാനത്ത് റെക്കോർഡ് മുന്നേറ്റം നടത്തുകയാണ് കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (കിൻഫ്ര). റിപ്പോർട്ടുകൾ പ്രകാരം, രണ്ട് വർഷത്തിനുള്ളിൽ 1,862.66 കോടിയുടെ സ്വകാര്യ നിക്ഷേപമാണ് കിൻഫ്ര നേടിയെടുത്തത്. കൂടാതെ, രണ്ട് വർഷം കൊണ്ട് 24,003 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിച്ചിട്ടുണ്ട്.

2011- 16 കാലയളവിൽ 786.8 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് സംസ്ഥാനത്തേക്ക് എത്തിയത്. എന്നാൽ, രണ്ട് വർഷം കൊണ്ട് വൻ മുന്നേറ്റം നടത്താൻ കിൻഫ്രയ്ക്ക് സാധിച്ചിട്ടുണ്ട്. ടാറ്റ എലക്സി, അഗാപ്പെ, ഹൈക്കോൺ, വിൻവിഷ് ടെക്നോളജീസ്, ട്രാൻസ് ഏഷ്യൻഷിപ്പിംഗ് കമ്പനി, വി ഗാർഡ് തുടങ്ങിയ പ്രമുഖ കമ്പനികളാണ് കിൻഫ്രയിലേക്ക് നിക്ഷേപം നടത്തിയിട്ടുള്ളത്. കിൻഫ്ര അനുവദിച്ച എല്ലാ അലോട്ട്മെന്റുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഏകജാലകം വഴി അംഗീകാരം നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ വ്യവസായ മന്ത്രി പി. രാജീവാണ് വ്യക്തമാക്കിയത്.

Also Read: വി​​ദേ​​ശ​​ത്ത് ജോ​​ലി വാ​​ഗ്ദാ​​നം ചെ​​യ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു : യുവാവ് പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button