Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

വി ഡി സതീശനും ആളുകളും തങ്ങളുടെ സ്ത്രീകളെ കയറിപിടിക്കുന്നു: നോക്കിനിൽക്കുമെന്ന് കരുതേണ്ടെന്ന് ഇ പി ജയരാജൻ

വയനാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആരോപണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വി ഡി സതീശനും ആളുകളും തങ്ങളുടെ സ്ത്രീകളെ കയറിപിടിക്കുന്നുവെന്ന് ഇ പി ജയരാജൻ ആരോപിച്ചു. തങ്ങൾ ഇത് നോക്കി നിൽക്കുമെന്ന് സതീശൻ കരുതണ്ടെന്നും ഇ പി ജയരാജൻ മുന്നറിയിപ്പ് നൽകി.

Read Also: ലെനോവോ V14 82KAA04QIH 11th Gen Core I5-1135G7 (2023): ആഗോള വിപണിയിൽ അവതരിപ്പിച്ചു, പ്രധാന സവിശേഷതകൾ അറിയാം

കെപിസിസി പ്രസിഡന്റിന് ഒത്ത നിലയിലാണ് വി ഡി സതീശന്റെ ഇപ്പോഴത്തെ പ്രവർത്തനം. സ്ത്രീ എംഎൽഎമാരെ പ്രതിപക്ഷം കൈയ്യേറ്റം ചെയ്തു. അവരെ അങ്ങേയറ്റം ആക്ഷേപിച്ചു. ഇതൊന്നും തങ്ങൾ നോക്കി നിൽക്കില്ല. നിയമസഭയിൽ തങ്ങൾ ചെയ്തതിനെതിരെ നടപടി എടുത്തു. എന്നാൽ, യുഡിഎഫ് ഭരണകാലത്ത് യുഡിഎഫ് എംഎൽഎമാർ സഭയിൽ കാണിച്ചു കൂട്ടിയതിനെതിരെ കേസെടുത്തോയെന്നും അദ്ദേഹം ചോദിച്ചു.

റബർ താങ്ങ് വില കൂട്ടണമെന്നത് കേരളത്തിന്റെ താത്പര്യമാണ്. കേന്ദ്ര സർക്കാരാണ് ഇക്കാര്യത്തിൽ തടസം സൃഷ്ടിക്കുന്നത്. തലശ്ശേരി ആർച്ച് ബിഷപ്പിന്റെ പ്രസ്താവന വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ഇ പി ജയരാജൻ അറിയിച്ചു.

Read Also: ഞാനീ പറഞ്ഞത് അസത്യം എന്ന് തെളിയിച്ചാൽ തല മൊട്ടയടിക്കും! ആനി ശിവ അധിക്ഷേപിച്ചും വെല്ലുവിളിച്ചും സംഗീത ലക്ഷ്മണ

shortlink

Related Articles

Post Your Comments

Related Articles


Back to top button