എച്ച്ഡിഎഫ്സിയും എച്ച്ഡിഎഫ്സി ബാങ്കും ഒന്നാകുന്നു, ലയനത്തിന് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ അനുമതി

കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനമെന്ന പ്രത്യേകതയും ഇവയ്ക്ക് ഉണ്ട്

രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന്റെയും, പ്രമുഖ ഹൗസിംഗ് ഫിനാൻസ് കമ്പനിയായ എച്ച്ഡിഎഫ്സിയുടെയും ലയനത്തിന് അനുമതി ലഭിച്ചു. നാഷണൽ കമ്പനി ലോ ട്രൈബ്യൂണലാണ് അംഗീകാരം നൽകിയിരിക്കുന്നത്. ഇതോടെ, ബാങ്കിന്റെ ലയനം അടുത്ത സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലോ മൂന്നാം പാദത്തിലോ പൂർത്തീകരിക്കുന്നതാണ്. കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനമെന്ന പ്രത്യേകതയും ഇവയ്ക്ക് ഉണ്ട്.

ലയന നടപടികൾ പൂർത്തീകരിക്കുന്നതോടെ എച്ച്ഡിഎഫ്സി ബാങ്ക് 100 ശതമാനവും പൊതു ഓഹരി ഉടമകളുടെ ഉടമസ്ഥതയിലാകും. കൂടാതെ, എച്ച്ഡിഎഫ്സിയുടെ നിലവിലുള്ള ഓഹരി ഉടമകൾക്ക് ബാങ്കിന്റെ 41 ശതമാനം ഓഹരിയും സ്വന്തമാകും. ഓരോ എച്ച്ഡിഎഫ്സി ഷെയർ ഹോൾഡർക്കും എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓരോ 25 ഓഹരികൾക്കും 42 ഓഹരികൾ ലഭിക്കുന്നതാണ്.

Also Read: പ്രാ​​ർ​​ത്ഥ​​ന​​യ്ക്കാ​​യി പ​​ള്ളി​​യി​​ൽ ക​​യ​​റി​​യ വി​​ദ്യാ​​ർത്ഥി​​നി​​യു​​ടെ ബാ​​ഗ് മോ​​ഷ്ടി​​ച്ചു: പ്രതി പിടിയിൽ

ലയനത്തിന് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ അംഗീകാരത്തിന് പുറമേ, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ, പിഎഫ്ആർഡിഎ, കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവയുടെയും അനുമതി ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്.

Share
Leave a Comment