ഇന്ത്യക്കാരുടെ ഇഷ്ട ബ്രാൻഡുകളിൽ ഒന്നാണ് ലാവ. ബഡ്ജറ്റ് റേഞ്ചിൽ ഒതുങ്ങുന്ന സ്മാർട്ട്ഫോണുകളാണ് സാധാരണയായി ലാവ പുറത്തിറക്കാനുള്ളത്. അത്തരത്തിൽ കമ്പനി പുറത്തിറക്കിയ ഹാൻഡ്സെറ്റാണ് ലാവ എക്സ് 3. കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷൻ കൂടിയാണ് ലാവ എക്സ് 3. ഇവയുടെ പ്രധാനപ്പെട്ട സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
6.5 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേയാണ് ഈ ഹാൻഡ്സെറ്റുകൾക്ക് നൽകിയിട്ടുള്ളത്. 720×1600 പിക്സൽ റെസല്യൂഷനും, 270 പിക്സൽ ഡെൻസിറ്റിയും ലഭ്യമാണ്. മീഡിയടെക് ഹീലിയോ എ22 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 4ജി കപ്പാസിറ്റി മാത്രമാണ് ഇവയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. വൈ-ഫൈ ഹോട്ട്സ്പോട്ട്, ബ്ലൂടൂത്ത്, ജിപിഎസ് തുടങ്ങി കണക്ടിവിറ്റി ഓപ്ഷനുകൾ ലഭ്യമാണ്. 210 ഗ്രാം മാത്രമാണ് ഈ സ്മാർട്ട്ഫോണിന് ഉള്ളത്.
Also Read: തൃശൂർ സദാചാര കൊലക്കേസ്: ഉത്തരാഖണ്ഡിൽ നിന്ന് പിടിയിലായവരെ ഇന്ന് തൃശൂരിലെത്തിക്കും
8 മെഗാപിക്സൽ സിംഗിൾ ക്യാമറ സജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 10 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 4,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 3 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജിൽ പുറത്തിറക്കിയ ലാവ എക്സ് 3 സ്മാർട്ട്ഫോണിന്റെ ഇന്ത്യൻ വിപണി വില 6,999 രൂപയാണ്.
Post Your Comments