ഉലുവ വെളളം കുടിക്കുന്നത് ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യും. ഉലുവയിട്ട് വെള്ളം തിളപ്പിച്ചതിന് ശേഷമാണ് ഉപയോഗിക്കുക. ഇത് വെറും വയറ്റില്‍ രാവിലെ കുടിക്കുന്നതാണ് നല്ലത്. ഒട്ടുമിക്ക ആഹാരപദാർത്ഥങ്ങളിലും ഉലുവ ചേർക്കുന്നത് മലയാളികളുടെ പതിവ് രീതിയാണ്.
ചെറിയൊരു കയ്പ്പ് ഉണ്ടെങ്കിലും ഉലുവയെ അങ്ങനെ ഒഴിവാക്കാന്‍ കഴിയില്ല. ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം ഉലുവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ, ഉലുവ കൂടുതല്‍ ഉപയോഗിക്കുന്നത് നല്ലതാണ്. പ്രസവിച്ച സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ദ്ധിക്കാന്‍ ഉലുവ കൊണ്ട് ലേഹ്യം ഉണ്ടാക്കി കൊടുക്കാറുണ്ട്.
Read Also : ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിന് ഇനി സ്വകാര്യ കമ്പനികൾ വേണ്ട; കൊച്ചി കോർപറേഷനെതിരെ സിപിഐ
ഉലുവ വെളളം കുടിക്കുമ്പോള്‍ ടോക്സിനുകള്‍ നീക്കം ചെയ്യപ്പെടും. ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും സഹായിക്കും. ഹാര്‍ട്ട് അറ്റാക്കിന്റെ സാധ്യത കുറയ്ക്കാന്‍ ഉലുവയിട്ട വെള്ളം സഹായിക്കുന്നു.
തടി കുറയ്ക്കാൻ ഉലുവ വെള്ളം വളരെ നല്ലതാണ്. ഉലുവയിലെ ഫൈബര്‍ ദഹനത്തിനും കൊഴുപ്പും പുറന്തള്ളാനുമെല്ലാം സഹായിക്കുന്നു. ഇതിലെ ലയിക്കുന്ന സ്വഭാവിക ഫൈബര്‍ വയറ്റിലെത്തുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
Post Your Comments