ഈ കൃഷ്ണമന്ത്രങ്ങള്‍ ജപിച്ചോളൂ; ഭാഗ്യവും സമ്പത്തും തേടിയെത്തും!

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകള്‍ ആരാധിക്കുന്ന ദേവതകളിലൊന്നാണ് ശ്രീകൃഷ്ണൻ. ഇതിന് കാരണം കൃഷ്ണൻ്റെ മനുഷ്യ തുല്യമായ ജീവിതം തന്നെയാണ്. ഭൂമിയിൽ നിന്ന് അധര്‍മ്മത്തെ ഇല്ലാതാക്കി ധര്‍മ്മം പുനസ്ഥാപിക്കുക എന്നതാണ് ശ്രീകൃഷ്ണ അവതാര ലക്ഷ്യം.

നമ്മുടെ വിശ്വാസത്തിനും ആത്മാര്‍ത്ഥതയ്ക്കും അനുയോജ്യമായി ഒരു കൂട്ടം വാക്കുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതാണ് മന്ത്രങ്ങള്‍. ഇവ ഊര്‍ജത്തിൻ്റെ കലവറകളാകുന്നു. നിരന്തരമായ ചിന്തനം കൊണ്ടു സംരക്ഷണം കിട്ടുന്നതെന്നാണ് മന്ത്രം എന്ന വാക്കിൻ്റെ അര്‍ത്ഥം. എന്നാൽ ചിട്ടയോടെ ജപിച്ചില്ലെങ്കിൽ വിപരീത ഫലം ഉണ്ടാകുമെന്നും പറയപ്പെടുന്നു.

ഭഗവാൻ ശ്രീകൃഷ്ണൻ്റെ ഉപാസനാ മന്ത്രങ്ങള്‍ നിത്യവും ജപിച്ചാൽ അനേകം ഫലങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. നിങ്ങളിൽ നിന്ന് അകന്നുപോയ ഭാഗ്യം തിരികെ എത്തും. അപ്രതീക്ഷിത സാമ്പത്തിക നേട്ടം തുടങ്ങിയവയാണ് ശ്രീകൃഷ്ണ മന്ത്രോച്ഛാരണത്തിൻ്റെ സിദ്ധികള്‍. വളരെ വേഗത്തിൽ ഫലസിദ്ധിയുണ്ടാകുന്ന കൃഷ്ണമന്ത്രങ്ങള്‍ ചുവടെചേര്‍ക്കുന്നു.

‘ഓം കൃഷ്ണായ നമഃ’

ശ്രീകൃഷ്ണൻ്റെ മൂലമന്ത്രമെന്നാണ് ഈ മന്ത്രം അറിയപ്പെടുന്നത്. നിത്യവും ഈ മന്ത്രം ജപിച്ചാൽ ജീവിതത്തിൽ വിജയം, സാമ്പത്തിക നേട്ടം ഉണ്ടാകുമെന്നാണ് വിശ്വാസം. കുടുംബത്തിൽ പോസിറ്റീവ് അന്തരീക്ഷം ഉണ്ടാകാൻ ഈ മന്ത്രം ഉത്തമമാണ്. അതിരാവിലെ എഴുന്നേറ്റ് ശുദ്ധിയായി 108 തവണ മൂലമന്ത്രം ജപിക്കണം.

സന്താനഗോപാല മന്ത്രം

ദേവകീസുത ഗോവിന്ദ വാസുദേവ ജഗത്പതേ

ദേഹിമേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ”

അര്‍ത്ഥം:

‘ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാന്‍ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു എനിക്ക് പുത്രനെ നൽകിയാലും. രോഹിണി ദിവസം (അഷ്ടമിരോഹിണിയില്‍ അത്യുത്തമം) സന്താന ഗോപാലമന്ത്രം 41 പ്രാവശ്യം ജപിച്ചാല്‍ ഇഷ്‌ടസന്താന ലബ്‌ധിയെന്നാണ് വിശ്വാസം.

വിദ്യാഗോപാലമന്ത്രം

കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ സര്‍വജ്ഞ ത്വം പ്രസീദമേ

രമാ രമണ വിശ്വേശാ വിദ്യാമാശു പ്രയച്ഛമേ

അർത്ഥം:

പാപനാശിനിയും ലക്ഷ്മീപതിയും ലോകനാഥനും സര്‍വജ്ഞനുമായ അല്ലയോ കൃഷ്ണാ എനിക്ക് വേഗത്തില്‍ വിദ്യ നല്‍കിയാലും. വിദ്യാഭ്യാസപരമായ സകലവിധ പരിഹാരങ്ങള്‍ക്കും ഈ മന്ത്രം ജപിക്കാവുന്നതാണ്.

ആയൂർ ഗോപാലമന്ത്രം

ദേവകീസുത ഗോവിന്ദ വാസുദേവ ജഗല്‍പതേ

ദേഹിമേ ശരണം കൃഷ്ണ ത്വാമഹം ശരണം ഗതഃ

അർത്ഥം:

ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാന്‍ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക് ശരണം നല്‍കിയാലും.

ശ്രീകൃഷ്ണമന്ത്രം

‘കൃഷ്ണായ വാസുദേവായ

ഹരയേ പരമാത്മനേ

പ്രണതക്ലേശനാശായ

ഗോവിന്ദായ നമോ നമഃ’

അർത്ഥം:

‘വസുദേവപുത്രനും ഭക്തരുടെ പാപങ്ങളെ ഹരിക്കുന്നവനും പ്രണമിക്കുന്നവരുടെ ക്ലേശങ്ങളെ ഇല്ലാതാക്കുന്നവനും സകലചരാചരങ്ങൾക്കും ആശ്രയവുമായ ഭഗവാൻ ശ്രീകൃഷ്ണനെ എപ്പോഴും നമിക്കുന്നു.

അതിരാവിലെ ശുദ്ധിയായി നിലവിളക്ക് കൊളുത്തി 108 തവണ ജപിച്ചാൽ വേഗത്തിൽ ഫലസിദ്ധി ഉണ്ടാകും.

Share
Leave a Comment