Latest NewsIndiaNews

ഗര്‍ഭിണിയെ ബലാത്സംഗം ചെയ്തു, ദൃശ്യങ്ങൾ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു: യുവാവും ഭാര്യയും പിടിയില്‍

ഭുവനേശ്വര്‍: ഗര്‍ഭിണിയായ യുവതിയെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവാവും ഭാര്യയും പൊലീസ് പിടിയില്‍.

ഒഡീഷയിലെ നബരംഗ്പൂർ ജില്ലയിലാണ് സംഭവം. ഭാര്യയുടെ ബന്ധുവായ യുവതിയെ ആണ് യുവാവിന്റെ ഭാര്യയുടെ അറിവോടെയായിരുന്നു പീഡനത്തിനിരയാക്കിയത്. ഭര്‍ത്താവ് യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളെല്ലാം ഇയാളുടെ ഭാര്യ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

ഒഡീഷയിലെ ജഗനാത്പുർ എന്ന ഗ്രാമത്തിലെ യുവതി ചികിത്സ തേടിയിരുന്ന ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി പോകാന്‍ സഹായം തേടിയാണ് തന്റെ ബന്ധുവായ പദ്മ രുഞ്ജികറിന്‍റെ വീട്ടിലെത്തിയത്. ആശ വര്‍ക്കറായ പദ്മ തന്നെ സഹായിക്കുമെന്ന് കരുതിയാണ് അവിടേക്ക് വന്നതെന്ന് യുവതി പറയുന്നു. എന്നാല്‍ പദ്മയുടെ വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ ഇവരുടെ ഭര്‍ത്താവ് തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ഈ സമയം പദ്മ ഭര്‍ത്താവ് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയായിരുന്നുവെന്നു യുവതി പറയുന്നു.  പീഡനത്തിന് ശേഷം ആരോഗ്യവസ്ഥ മോശമായ തന്നെ സമീപത്തെ ക്ഷേത്രത്തിൽ കൊണ്ടുപോയി, ഈ വിവരം പുറത്ത് പറയരുതെന്ന് ക്ഷേത്ര മുറ്റത്തുവച്ച് സത്യം ചെയ്യിച്ചു. പരാതി കൊടുത്താല്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പേടി കാരണം ആദ്യം പരാതി പറഞ്ഞില്ല. എന്നാല്‍, ബലാത്സംഗ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും യുവതി പറയുന്നു.

ബലാത്സംഗ  വിഡിയോ സമൂഹമാധ്യമത്തിൽനിന്ന് നീക്കം ചെയ്യാന്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പദ്മയെയും ഭര്‍ത്താവിനെയും  അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button