തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 31ന് മുൻപ് 10 മാലിന്യ സംസ്‌കരണം പ്ലാന്റുകൾ കമ്മീഷൻ ചെയ്യുമെന്ന് മന്ത്രി എംബി രാജേഷ്. സംസ്ഥാനത്ത് ആകെ മാലിന്യ സംസ്‌കരണ പദ്ധതികൾ ഊർജ്ജിതമാക്കുമെന്നും ഹരിത കർമ്മ സേനയുടെ യൂസർ ഫീ നിർബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു. ബ്രഹ്‌മപുരം വിഷയത്തിൽ സർക്കാർ കൃത്യമായി ഇടപെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സംസ്ഥാനത്ത് ആകെ മാലിന്യ സംസ്‌കരണ പദ്ധതികൾ ഊർജ്ജിതമാക്കും. ഹരിത കർമ്മ സേനയുടെ യൂസർ ഫീ നിർബന്ധമാക്കും. ഫീസ് നൽകിയില്ലെങ്കിൽ വസ്തു നികുതിയോടൊപ്പം ഈടാക്കും. മെയ് 31ന് മുൻപ് 10 മാലിന്യ സംസ്‌കരണം പ്ലാന്റുകൾ കമ്മീഷൻ ചെയ്യും’, എംബി രാജേഷ് വ്യക്തമാക്കി.
കന്നുകാലികളെ മേയ്ക്കുന്നതിനിടെ കുളത്തിലിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു
‘28,000 കോടി രൂപ വിവിധ സംസ്ഥാനങ്ങൾക്ക് ട്രൈബ്യൂണൽ നേരത്തെ പിഴ ചുമത്തിയിരുന്നു. അപ്പോൾ കേരളത്തെ ഒഴിവാക്കുകയാണ് ചെയ്തത്. മാലിന്യ സംസ്‌കരണത്തിൽ കേരളം സ്വീകരിച്ച നടപടികൾ അംഗീകരിച്ചാണ് ട്രൈബ്യൂണൽ അങ്ങനെയൊരു തീരുമാനമെടുത്തത്. ഇപ്പോൾ വന്ന ഉത്തരവ് ഗൗരവത്തോടെ കാണുന്നു. ബ്രഹ്‌മപുരം വിഷയത്തിൽ സർക്കാർ കൃത്യമായി ഇടപെട്ടു’, എംബി രാജേഷ് കൂട്ടിച്ചേർത്തു.
Post Your Comments