KeralaLatest NewsNews

തുർക്കിയ്ക്ക് സഹായഹസ്തവുമായി കേരളം: 10 കോടി അനുവദിച്ചു

തിരുവനന്തപുരം: ഭൂകമ്പം നാശം വിതച്ച തുർക്കിയിലെ ജനങ്ങൾക്കുള്ള കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ‘സുജയ മിടുക്കിയായ മാധ്യമ പ്രവർത്തകയാണ്’: സുജയ പാർവ്വതിക്കായി ഇടപെട്ട് ഗോകുലം ഗോപാലൻ

ഭൂകമ്പബാധിതരായ തുർക്കി ജനതയെ സഹായിക്കാൻ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നതാണ് ഈ തുക. ലോക മനസ്സാക്ഷിയെ ഞെട്ടിച്ച തുർക്കിയിലെ ഭൂകമ്പം പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവനെടുക്കുകയും ലക്ഷക്കണക്കിന് പേരെ നിരാലംബരാക്കുകയും ചെയ്തു. ഭൂകമ്പ ബാധിതരെ സഹായിക്കാൻ ലോകമെമ്പാടുമുള്ളവർ മുന്നോട്ടു വരികയുണ്ടായി. പ്രളയവും പ്രകൃതി ദുരന്തങ്ങളുമുണ്ടായ ഘട്ടത്തിൽ കേരളത്തിനായി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും നീണ്ടു വന്ന സഹായങ്ങളെ ഈ ഘട്ടത്തിൽ നന്ദിയോടെ ഓർക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

തുക തുർക്കിക്ക് കൈമാറുന്നതിനുള്ള അനുമതി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം നൽകിയിരുന്നു.

Read Also: ‘അന്തംകമ്മികൾ തോറ്റു പോകുന്നത് അവിടെയാണ്’: സൈബർ ആക്രമണം നടത്തിയ സൈബർ സഖാക്കളോട് മാധ്യമ പ്രവർത്തകൻ ഫിറോസ് പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button