രാജ്യത്ത് വൻ ജനപ്രീതി നേടുകയാണ് പേടിഎം യുപിഐ ലൈറ്റ്. യുപിഐ പിൻ ഇല്ലാതെ എങ്ങനെ പണമടയ്ക്കാം എന്ന ചോദ്യത്തിന് ഉത്തരമായാണ് പേടിഎം യുപിഐ ലൈറ്റ് വികസിപ്പിച്ചെടുത്തത്. പുറത്തിറക്കി മാസങ്ങൾക്കകം ഏകദേശം 2 ദശലക്ഷത്തിലധികം ഉപഭോക്താക്കളെയാണ് പേടിഎം നേടിയിരിക്കുന്നത്. കൂടാതെ, പ്രതിദിനം 50,000 ഇടപാടുകൾ വരെയാണ് ഈ പ്ലാറ്റ്ഫോം മുഖാന്തരം നടക്കുന്നത്. യുപിഐ പിൻ നമ്പർ എന്റർ ചെയ്യാതെ ഒരു യുപിഐ ആപ്പിൽ നിന്നും പരമാവധി ഇരുനൂറ് രൂപ വരെയുളള ഇടപാടുകളാണ് നടത്താൻ സാധിക്കുക.
ഇന്റർനെറ്റ് കണക്ടിവിറ്റി മോശം പ്രകടനം കാഴ്ചവയ്ക്കുന്ന സാഹചര്യത്തിൽ പേയ്മെന്റുകൾ വിജയകരമായി പൂർത്തീകരിക്കാൻ സാധിക്കാത്തത് ഉപഭോക്താക്കൾക്കിടയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ യുപിഐ ലൈറ്റ് ഫീച്ചറിന് അനുമതി നൽകിയത്. യുപിഐ ലൈറ്റ് മുഖാന്തരം നടത്തിയ ഇടപാടുകൾ ബാങ്ക് പാസ്ബുക്കിൽ കാണാൻ സാധിക്കില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇവ പേടിഎമ്മിന്റെ ബാലൻസ്, ഹിസ്റ്ററി വിഭാഗത്തിൽ മാത്രമേ ദൃശ്യമാകുകയുള്ളൂ.
Also Read: മാതാപിതാക്കൾ മൊബൈൽ ഫോൺ നൽകിയില്ല : പത്താം വിദ്യാർത്ഥി ജീവനൊടുക്കി
Post Your Comments