ഡൽഹി: നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്നും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേവല ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യ ടുഡേ കോണ്‍ക്ലേവിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകും. എഴുപതുകള്‍ക്ക് ശേഷം ഇതാദ്യമായാണ് ഇങ്ങനെ സംഭവിക്കാന്‍ പോകുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ ഉള്ളിലെ അഭിലാഷം പുനരുജ്ജീവിപ്പിക്കാന്‍ മോദി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വപ്നം കാണാന്‍ കഴിയാത്ത രാജ്യത്തെ 60 കോടി ജനങ്ങളുടെ മനസ്സില്‍ സ്വപ്നം കാണാമെന്ന പ്രതീക്ഷ പരത്തുന്ന ജോലിയാണ് നരേന്ദ്ര മോദി ചെയ്തത്,’ അമിത് ഷാ വ്യക്തമാക്കി.
സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുമ്പോള്‍ ലോകമെമ്പാടും ഇന്ത്യ ഒന്നാമതായിരിക്കുമെന്നും . ലോകത്തെ എല്ലാ മേഖലകളിലും ഇന്ത്യ മുന്നിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ ഭാരതീയന്റെയും മനസ്സില്‍ മോദി ഈ സ്വപ്നം ഉയര്‍ത്തിയിട്ടുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
‘ലോകത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുള്ള ഇന്ത്യയുടെ സമീപനത്തിനും ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ സമീപനത്തിനും പ്രാധാന്യം ലഭിക്കുന്നതാണ് കാണാന്‍ കഴിയുന്നത്. ഇന്ന് ലോകത്ത് എന്ത് പ്രശ്നമുണ്ടായാലും നരേന്ദ്ര മോദി എന്താണ് സംസാരിക്കുന്നതെന്ന് ലോകനേതാക്കള്‍ ഉറ്റുനോക്കുകയാണ്. അതിന് വലിയ പ്രാധാന്യമുണ്ട്. 2014 മുതല്‍ 2023 വരെയാണ് ഈ വലിയ മാറ്റമുണ്ടായിരിക്കുന്നത്. അമിത് ഷാ വ്യക്തമാക്കി.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ എല്ലാ മേഖലയിലും ഇന്ത്യ ലോകത്ത് ഒന്നാമതായിരിക്കണം എന്നതാണ് നാമെല്ലാവരും ലക്ഷ്യമിടുന്നതെന്നും ഇതാണ് ബിജെപി പിന്തുടരുന്ന നയമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments