ഇന്ന് പല കമ്പനികളും പ്രവർത്തനം വിപുലീകരിക്കാൻ ചാറ്റ്ജിപിടിയുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഇത്തവണ ഇന്ത്യൻ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ കൂ ആണ് ചാറ്റ്ജിപിടിയുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. പോസ്റ്റുകൾ വളരെ എളുപ്പത്തിലും വേഗത്തിലും നിർമ്മിക്കാൻ സഹായിക്കുന്ന തരത്തിലാണ് ഈ സേവനം അവതരിപ്പിച്ചിട്ടുള്ളത്. കൂ ആപ്പിൽ നിന്ന് തന്നെ ഉപഭോക്താക്കൾക്ക് ചാറ്റ്ജിപിടി ഉപയോഗിക്കാൻ സാധിക്കും.
ആദ്യ ഘട്ടത്തിൽ കൂ ആപ്പിന്റെ വെരിഫൈഡ് അക്കൗണ്ട് ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളൂ. സമകാലീന സംഭവങ്ങൾ, രാഷ്ട്രീയം ഉൾപ്പെടെ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുളള വിവരങ്ങളും, വാർത്തകളും, പോസ്റ്റുകളും ചാറ്റ്ജിപിടിയോട് ചോദിക്കാൻ സാധിക്കും. കൂടാതെ, പോസ്റ്റുകൾ എഴുതാനും സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. എന്നാൽ, ചാറ്റ്ജിപിടിയുടെ സഹായത്തോടെ എഴുതിയ പോസ്റ്റുകൾക്ക് പ്രത്യേക ലേബൽ നൽകുന്നതാണ്. ചോദ്യങ്ങൾക്ക് മനുഷ്യരെപ്പോലെ മറുപടികൾ എഴുതി നൽകാൻ കഴിവുള്ള സാങ്കേതിക വിദ്യയാണ് ഓപ്പൺ എഐ നിർമ്മിച്ച നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചാറ്റ്ജിപിടി.
Also Read: നാഷണൽ പെർമിറ്റ് ലോറി ഇടിച്ച് അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
Post Your Comments