
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയർന്ന് സർവകാല റെക്കോർഡിലെത്തി. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ ചരിത്രത്തിൽ ആദ്യമായി പവന് വില 43,000 കടന്നു. ഗ്രാമിന് 5,380 രൂപയിലും പവന് 43,040 രൂപയിലുമാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്.
Read Also : യുവതിയുമായുള്ള അശ്ലീലവീഡിയോ: കേസെടുത്തതോടെ കന്യാകുമാരിയിലെ ഇടവക വികാരി ഒളിവിൽ
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 20 രൂപ കൂടി. ഇന്നലെ 50 രൂപ ഉയര്‍ന്നിരുന്നു. ഫെബ്രുവരി രണ്ടിന് പവന് 42,880 രൂപ രേഖപ്പെടുത്തിയതായിരുന്നു ഇതുവരെയുള്ള ഉയർന്ന വില. സ്വർണം സുരക്ഷിത നിക്ഷേപമായി നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിലും വില ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, സംസ്ഥാനത്തെ വെളളി വിലയില്‍ മാറ്റമില്ല. ഇന്നലെ ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ വര്‍ദ്ധിച്ച് 73 രൂപയായിരുന്നു. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
Post Your Comments