ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ അഞ്ച് ദിവസത്തെ ഇടിവിന് ശേഷമാണ് ആഭ്യന്തര സൂചികകൾ നേട്ടം കൈവരിക്കുന്നത്. ബിഎസ്ഇ സെൻസെക്സ് 78.94 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 57,634.84- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 13.40 പോയിന്റ് നേട്ടത്തിൽ 16,985.60- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് ഓഹരി വിപണിയിൽ 1,387 കമ്പനികളുടെ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
ബിപിസിഎൽ, നെസ്‌ലെ ഇന്ത്യ, ഏഷ്യൻ പെയിന്റ്സ്, എച്ച്.യു.എൽ, ടൈറ്റൻ തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടാറ്റാ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഇൻഡസ് ഇൻഡ് ബാങ്ക്, ഭാരതി എയർടെൽ എന്നിവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. 10 കേരള കമ്പനികളുടെ ഓഹരി വിലയാണ് ഇന്ന് ഉയർന്നത്.
Also Read: പതിവ് തെറ്റിക്കാതെ ക്ഷേത്രോത്സവത്തില്‍ പങ്കെടുത്ത് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍
Post Your Comments