പിരിച്ചുവിടൽ നടപടിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് പിന്നാലെ ഔദ്യോഗിക പ്രഖ്യാപനവുമായി മെറ്റ. റിപ്പോർട്ടുകൾ പ്രകാരം, രണ്ടാം ഘട്ട പിരിച്ചുവിടൽ നടപടി പൂർത്തീകരിക്കുന്നതോടെ 10,000 ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്. ബ്ലോഗ് പോസ്റ്റിലൂടെയാണ് മെറ്റ ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ, പുതിയ തീരുമാനവുമായി ബന്ധപ്പെട്ട് ക്ഷമാപണവും മെറ്റ നടത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ വിവിധ ചെലവ് ചുരുക്കൽ നടപടികളിലേക്ക് മെറ്റ നീങ്ങിയിട്ടുണ്ട്.
ജീവനക്കാരെ പിരിച്ചുവിട്ടതിനു ശേഷം വിവിധ വിപുലീകരണ പ്രവർത്തനങ്ങൾ നടത്താനാണ് മെറ്റ ലക്ഷ്യമിടുന്നത്. കൂടാതെ, മെറ്റയ്ക്ക് കീഴിലുള്ള പ്രധാന ഓർഗനൈസേഷനുകൾ ചെറുതാക്കുക, കുറഞ്ഞ മുൻഗണനയുള്ള പ്രോജക്ടുകൾ റദ്ദാക്കുക, നിയമന നിരക്കുകൾ കുറയ്ക്കുക തുടങ്ങിയവയിൽ ശ്രദ്ധ പതിപ്പിക്കാനാണ് മെറ്റയുടെ നീക്കം. 2022-ൽ 11,000 ജീവനക്കാരാണ് മെറ്റയിൽ നിന്നും പുറത്തായത്.
Also Read: ഗാർഹിക ജീവനക്കാരുടെ നിയമനത്തിൽ ജാഗ്രത പുലർത്തണം നിർദ്ദേശവുമായി അധികൃതർ
Post Your Comments