ഉപഭോക്താക്കൾക്കായി കിടിലൻ പോസ്റ്റ് പെയ്ഡ് ഫാമിലി പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് റിലയൻസ് ജിയോ. വളരെ വ്യത്യസ്ഥമായ സവിശേഷതകളാണ് ഈ പ്ലാനിൽ ജിയോ ഉൾക്കൊള്ളിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഒരു പോസ്റ്റ് പെയ്ഡ് കണക്ഷനൊപ്പം മൂന്ന് കുടുംബാംഗങ്ങളെ ചേർക്കാൻ സാധിക്കും. ഈ നാല് കണക്ഷനുകളിലും ജിയോ പ്ലസ് സ്കീമിന് കീഴിൽ ഒരു മാസം ജിയോ സേവനങ്ങൾ സൗജന്യമായി ഉപയോഗിക്കാൻ കഴിയുന്നതാണ്.
399 രൂപ നിരക്കിലാണ് പ്ലാനുകൾ ആരംഭിക്കുന്നത്. ഒരാൾക്ക് മൂന്ന് ഫാമിലി സിം വാങ്ങാൻ സാധിക്കുന്നതാണ്. ഒരു സിം ആക്ടിവേറ്റ് ചെയ്യുന്ന സമയത്ത് 99 രൂപ ഈടാക്കും. ഈ പ്ലാൻ ആക്ടിവേറ്റ് ചെയ്തു കഴിഞ്ഞാൽ മൈജിയോ ആപ്പ് ഉപയോഗിച്ച് ഉപഭോക്താവിന്റെ അക്കൗണ്ട് മുഖാന്തരം മൂന്ന് കുടുംബാംഗങ്ങളെ ലിങ്ക് ചെയ്യാൻ സാധിക്കും. 399 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോൾ, എസ്എംഎസ്, 75 ജിബി ഡാറ്റ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അതേസമയം, 699 രൂപയ്ക്ക് റീചാർജ് ചെയ്യുന്നവർക്ക് ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് എന്നിവയിലേക്കുള്ള സൗജന്യ ആക്സസും, 100 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോൾ, എസ്എംഎസ് എന്നിവയും ലഭിക്കുന്നതാണ്.
Post Your Comments