Latest NewsNewsIndia

‘എനിക്ക് എന്റെ മതം നന്നായി അറിയാം’: ക്ഷേത്ര ദർശനം നടത്തി ശിവലിംഗത്തിൽ ജലധാര അർപ്പിച്ച സംഭവത്തിൽ ന്യായീകരണവുമായി മെഹബൂബ

ജമ്മു കശ്മീർ: ബുധനാഴ്ച പൂഞ്ച് ജില്ലയിലെ നവഗ്രഹ ക്ഷേത്രം സന്ദർശിക്കുകയും ശിവലിംഗത്തിൽ ജലധാര അർപ്പിക്കുകയും ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി. സംഭവവുമായി ബന്ധപ്പെട്ട് ബിജെപിയിൽ നിന്നും മുസ്ലീം പുരോഹിതരിൽ നിന്നും രൂക്ഷമായ വിമർശനം ഉയർന്നതിനെ തുടർന്നാണ് മെഹബൂബ മുഫ്തി ന്യായീകരണവുമായി രംഗത്ത് വന്നത്. തനിക്ക് തന്റെ മതത്തെക്കുറിച്ച് നന്നായി അറിയാമെന്ന് അവർ പറഞ്ഞു.

പൂഞ്ച് ജില്ലയിൽ രണ്ട് ദിവസത്തെ പര്യടനത്തിനെത്തിയ മെഹബൂബ മുഫ്തി പൂഞ്ച് അതിർത്തിയിലെ നവഗ്രഹ ക്ഷേത്രം സന്ദർശിച്ച് പ്രാർഥന നടത്തിയിരുന്നു. തുടർന്ന്, ക്ഷേത്രത്തിലെ ശിവലിംഗത്തിൽ ജലധാര അർപ്പിക്കുകയും ചെയ്തു. അതേസമയം, മെഹബൂബ മുഫ്തിയുടെ ക്ഷേത്ര സന്ദർശനം വെറും നാടകവും ഗിമ്മിക്കും ആണെന്ന് ബിജെപി തള്ളിക്കളഞ്ഞപ്പോൾ, മെഹബൂബ മുഫ്തി ചെയ്തത് ഇസ്ലാമിൽ അനുവദനീയമല്ലെന്ന് ഉത്തർപ്രദേശിലെ ദേവ്ബന്ദിലെ ഒരു മൗലാന വ്യക്തമാക്കി.

കരുത്താർജ്ജിച്ച് ആഭ്യന്തര സൂചികകൾ, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു

മെഹബൂബ മുഫ്തിയോ മറ്റേതെങ്കിലും സാധാരണ മുസ്ലീമോ ആകട്ടെ, നമ്മുടെ മതം എന്താണ് പറയുന്നതെന്നും നമ്മുടെ മതം എന്താണ് അനുവദിക്കുന്നതെന്നും നമ്മുടെ മതത്തിൽ എന്തൊക്കെ നിരോധിച്ചിരിക്കുന്നുവെന്നും എല്ലാവർക്കും അറിയാമെന്നും ഇത്തിഹാദ് ഉലമ ഇ ഹിന്ദ് ദേശീയ വൈസ് പ്രസിഡന്റ് മുഫ്തി അസദ് ഖാസ്മി പറഞ്ഞു.

‘ഇത് ഇന്ത്യയാണ്, ഇവിടെയുള്ള എല്ലാവർക്കും ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്. എന്നിരുന്നാലും, മെഹബൂബ മുഫ്തി ചെയ്തത് അനുചിതവും ഇസ്ലാമിന് അനുവദനീയമല്ലാത്തതുമാണ്. മെഹബൂബ മുഫ്തി ചെയ്തത് ഇസ്ലാമിന്റെ തത്വങ്ങൾക്ക് വിരുദ്ധമാണ്,’ അസദ് ഖാസ്മി പറഞ്ഞു. ഇതിന് പിന്നാലെയാണ് മെഹബൂബ മുഫ്തി തന്റെ ക്ഷേത്ര സന്ദർശനത്തെ ന്യായീകരിച്ച് രംഗത്ത് വന്നത്.

ഗാർഹിക ജീവനക്കാരുടെ നിയമനത്തിൽ ജാഗ്രത പുലർത്തണം നിർദ്ദേശവുമായി അധികൃതർ

‘നമ്മൾ ഒരു മതേതര രാഷ്ട്രമാണ്. ഞങ്ങൾ ‘ഗംഗാ ജമുനി തഹ്‌സീബ്’ പിന്തുടരുന്നു. ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഞങ്ങളുടെ നേതാവ് പരേതനായ യശ്പാൽ ശർമ്മ ജി നിർമ്മിച്ച ഒരു ക്ഷേത്രത്തിൽ ഞാൻ പോയി. അതൊരു മനോഹരമായ ക്ഷേത്രമാണ്. ക്ഷേത്രത്തിലുണ്ടായിരുന്ന ഒരാൾ ഒരു പാത്രം നിറയെ ജലം എനിക്ക് തന്നു. സ്‌നേഹത്തോടെയുള്ള ജലം. അദ്ദേഹത്തിന്റെ വാത്സല്യവും ഭക്തിയും ഞാൻ മാനിക്കുകയും ശിവലിംഗത്തിൽ ജലധാര അർപ്പിക്കുകയും ചെയ്തു. ദേവ്ബന്ദ് മൗലാന പറഞ്ഞതിനെക്കുറിച്ച് പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് എന്റെ മതം നന്നായി അറിയാം. ഞാൻ എവിടെ പോകുന്നു എന്നത് എന്റെ വ്യക്തിപരമായ കാര്യമാണ്,’ മെഹബൂബ മുഫ്തി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button