KeralaLatest NewsNews

കോളേജ്‌ വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് കച്ചവടം; വിദ്യാർത്ഥി അറസ്റ്റിൽ

കോഴിക്കോട്: കോളേജ്‌ വിദ്യാർത്ഥികൾയ്ക്കിടയിൽ മയക്കുമരുന്ന് കച്ചവടം നടത്തിയ വിദ്യാർത്ഥി പൊലീസ് പിടിയില്‍. മാളികടവ് മണൊടിയിൽ വീട്ടിൽ അമിത്(20)ആണ് അറസ്റ്റിലായത്.

5.6 ഗ്രാം എംഡിഎംഎയും അളക്കാനുപയോഗിക്കുന്ന ത്രാസും വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരവധി സിപ് ലോക്ക് കവറുകളും അമിതിൽ നിന്നും കണ്ടെടുത്തു. മാളികടവ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ  കേന്ദ്രീകരിച്ച് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി നാർകോട്ടിക് സ്കോഡ് നടത്തിയ അന്വേഷത്തിലാണ് ഇയാൾ പിടിയിലായത്.

കോഴിക്കോട് ആന്റി നർകോടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ ഡിസ്ട്രിക്ട് ആന്റി നർകോടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും നാർക്കോട്ടിക്ക് ഷാഡോസും സബ് ഇൻസ്‌പെക്ടർ അരുണിന്റെ നേതൃത്വത്തിലുള്ള എലത്തൂർ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഡാൻസാഫ് എസ്ഐ മനോജ് എടയേടത്ത്, എഎസ്ഐ അബ്ദുറഹിമാൻ സീനിയർ സിപിഒ കെ അഖിലേഷ്, അനീഷ് മൂസാൻവീട് സിപിഒ സുനോജ് കാരയിൽ ഷിനോജ് എം, സുഗേഷ് പിസി, അജിത് പി, ശ്രീശാന്ത് എൻകെ എലത്തൂർ സ്റ്റേഷനിലെ എസ്ഐമാരായ പ്രകാശൻ ജയേഷ് എസ്.സി.പി.ഒ ബാബു എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button