പുതുക്കാട്: സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ക്രിമിനല്‍ കേസ് പ്രതികള്‍ ഉള്‍പ്പെടെ മൂന്നുപേരെ നാട്ടുകാരുടെ ഇടപെടലില്‍ പൊലീസ് പിടികൂടി. മൂന്ന് പേരും ചേര്‍ന്ന് മറവാഞ്ചേരിയില്‍ ബസിറങ്ങി സമീപത്തെ വീട്ടില്‍ കയറി സംഘത്തിലെ ഒരാള്‍ക്ക് മാരക രോഗമാണെന്നും ചികിത്സക്ക് സാമ്പത്തിക സഹായവും ചോദിച്ചു. വീട്ടമ്മ മാത്രമായിരുന്നു ആസമയം അവിടെയുണ്ടായിരുന്നത്. ആരും ഇല്ലന്ന് മനസിലാക്കിയ സംഘം അമ്ബതു രൂപയെങ്കിലും നല്‍കാനാവശ്യപ്പെട്ടു. പണമെടുക്കാന്‍ അകത്തേക്ക് പോയ തക്കത്തിന് അകത്തുകടന്ന വീട്ടമ്മയെ ആക്രമിച്ച് കവര്‍ച്ച നടത്താനായിരുന്നു പദ്ധതി.
Read Also: ഗുണ്ടാ സംഘങ്ങൾ തമ്മിലെ പക; യുവാവിനെ ആക്രമിച്ച മൂന്നംഗ സംഘത്തെ പിടികൂടി
ഇതിനിടെ അടുത്തവീട്ടിലെ ബന്ധു എത്തിയതോടെ ഇവരുടെ കവര്‍ച്ചാ പദ്ധതി പാളി. റോഡിലേക്കിറങ്ങിയ സംഘത്തിലെ കാട്ടൂര്‍ സ്വദേശിയെ ഇതുവഴിയെത്തിയ നാട്ടുകാരനായ യുവാവ് തിരിച്ചറിഞ്ഞു. ഉടനെ നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാര്‍ മൂവരെയും നിരീക്ഷിക്കുകയും പൊലീസില്‍ വിവരം അറിയിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസെത്തി മൂവരെയും പിടികൂടി. എടത്തിരുത്തി സ്വദേശി സായൂജ് (39), ചെമ്മാപ്പിള്ളി സ്വദേശി അനീഷ് (25), കാട്ടൂര്‍ സ്വദേശി പ്രകാശന് (64) എന്നിവരെയാണ് തിങ്കളാഴ്ച ഉച്ചയോടെ പിടികൂടിയത്.
പിടിയിലായവരില്‍ സായൂജ് നിരവധി സ്റ്റേഷനുകളില്‍ 20 ഓളം ക്രിമിനല്‍ കേസുകളിലും, അനീഷ് മോഷണ കേസ് ഉള്‍പ്പെടെ ആറോളം കേസുകളിലും പ്രതിയാണെന്ന് ചാലക്കുടി ഡിവൈ.എസ്.പി: സി.ആര്. സന്തോഷ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Post Your Comments