Latest NewsKeralaNews

പ്രതിപക്ഷനേതാവിന്റെ ആ കാപട്യമാണ് ഇന്ന് സഭയിൽ കണ്ടത്: രൂക്ഷ വിമർശനവുമായി വീണാ ജോർജ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവ് സ്ത്രീകൾക്ക് വേണ്ടി അദ്ദേഹത്തിന് സംസാരിക്കാനുണ്ട് എന്ന് പറയുന്നത് എത്ര കാപട്യമാണെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

Read Also: ഭരണതുടർച്ചയുടെ ഹുങ്കിൽ സിപിഎം ഗുണ്ടകൾ അഴിഞ്ഞാടുന്നു: ക്രിമിനലുകളെ നിലക്ക് നിർത്താൻ പോലീസ് തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ

പ്രതിപക്ഷ നേതാവിന്റെ ആ കാപട്യമാണ് ഇന്ന് സഭയിൽ കണ്ടത്. സ്ത്രീകളെ അധിക്ഷേപിച്ചതിനു ശേഷം താൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്ന് പറയുന്നതാണ് അദ്ദേഹത്തിന്റെ സ്ഥിരം രീതിയെന്നും വീണാ ജോർജ് പരിഹസിച്ചു.

സ്ത്രീ സുരക്ഷ ചർച്ച ചെയ്യാത്ത ഈ സഭ നിയമസഭയാണോ അതോ കൗരവ സഭയാണോയെന്നായിരുന്നു വി ഡി സതീശൻ ചോദിച്ചത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം സഭയിൽ അടിയന്തരമായി ചർച്ച ചെയ്യണം എന്നാഗ്രഹിച്ചതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവ് സ്ത്രീകൾക്ക് വേണ്ടി അദ്ദേഹത്തിന് സംസാരിക്കാനുണ്ട് എന്ന് പറയുന്നത് എത്ര കാപട്യമാണ്.

പ്രതിപക്ഷ നേതാവിന്റെ ആ കാപട്യമാണ് ഇന്ന് സഭയിൽ കണ്ടത്. സ്ത്രീകളെ അധിക്ഷേപിച്ചതിനു ശേഷം ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്ന് പറയുന്നതാണ് അദ്ദേഹത്തിന്റെ സ്ഥിരം രീതി.

Read Also: ദ എലിഫന്റ് വിസ്‌പേഴ്‌സിലെ ആന പരിപാലകരായ ദമ്പതികൾക്ക് ആദരവുമായി എം കെ സ്റ്റാലിൻ: പാരിതോഷികം കൈമാറി

shortlink

Related Articles

Post Your Comments

Related Articles


Back to top button