Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Life Style

സെക്സിനോട് താത്പര്യം തോന്നിപ്പിക്കാന്‍ ഈ അഞ്ച് ഭക്ഷണങ്ങള്‍ കഴിക്കൂ

സെക്സിനോടുള്ള താത്പര്യക്കുറവ് പലരെയും അലട്ടുന്ന പ്രശ്നമാണ്. ഉദാസീനമായ ജീവിതശൈലി, പ്രായം, സമ്മര്‍ദ്ദം, ആരോഗ്യപ്രശ്നങ്ങള്‍ അങ്ങനെ പല കാരണങ്ങളും നിരത്തുമെങ്കിലും സെക്സ് ലൈഫ് മെച്ചപ്പെടുത്താനും വഴികളുണ്ട്.

നല്ല ഭക്ഷണക്രമം തന്നെയാണ് ഏറ്റവും മികച്ച പോംവഴി. ലൈംഗിക പ്രകടനം മെച്ചപ്പെടുത്താനുള്ള ഭക്ഷണങ്ങള്‍ അന്വേഷിച്ച് അധികം പോകേണ്ടതില്ല…

ബീറ്റ്‌റൂട്ട് നിങ്ങളുടെ പ്ലേറ്റില്‍ മാത്രമല്ല പ്രണയ ജീവിതത്തിനും നിറം പകരും. ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുള്ള നൈട്രേറ്റുകള്‍ ശരീരത്തിലെ നൈട്രിക് ഓക്‌സൈഡായി മാറും. ഇത് രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ലൈംഗികാസക്തി ഉത്തേജിപ്പിക്കുകയും ചെയ്യും.

വേനല്‍ക്കാലത്ത് ഏറ്റവും അനുയോജ്യമായ പഴങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്‍. നൈട്രിക് ഓക്‌സൈഡ്, ശരീരത്തെ പ്രോട്ടീന്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന അമിനോ ആസിഡായ എല്‍-ആര്‍ജിനെന്‍, എന്നിവ ഉത്പാദിപ്പിക്കുന്ന സംയുക്തം തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തും. ലൈംഗികാസക്തിയിലേക്ക് നയിക്കാന്‍ ഇത് നല്ലതാണ്.

ചോക്ലേറ്റ് ഇഷ്ടമല്ലാത്തവര്‍ തന്നെ കുറവായിരിക്കും അല്ലേ?, ഒരു ചെറിയ കഷ്ണം ഡാര്‍ക്ക് ചോക്ലേറ്റ് പോലും സമ്മര്‍ദ്ദമകറ്റി വളരെ പെട്ടെന്ന് മൂഡ് മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ്. ഡാര്‍ക്ക് ചോക്ലേറ്റ് തലച്ചോറിലെ സെറോടോണിന്‍, ഡോപാമൈന്‍ എന്നിവയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ലൈംഗികാഭിലാഷം സൃഷ്ടിക്കുകയും ചെയ്യും.

എന്നും ഒരു പിടി നട്ട്‌സ് കഴിക്കണമെന്ന് പല വിദഗ്ധരും നിര്‍ദേശിക്കാറുണ്ട്. പിസ്ത, കപ്പലണ്ടി, വാള്‍നട്ട് എന്നിവയില്‍ മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിങ്ങനെ ധാരാളം ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊര്‍ജ്ജം നല്‍കും. നട്‌സില്‍ അടങ്ങിയിട്ടുള്ള സിങ്ക് ടെസ്റ്റോസ്റ്റിറോണ്‍ അളവ് വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

മാതളനാരങ്ങയും ആപ്പിളും രുചിയില്‍ മാത്രമല്ല പോഷകമൂല്യത്തിലും മുന്നിലാണ്. ഇത് കഴിക്കുന്നത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുമെന്നത് ലൈംഗികാരോഗ്യത്തെ മെച്ചപ്പെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button