KeralaLatest NewsNews

ബ്രഹ്മപുരത്തെ ബയോ മൈനിംഗ് പൂർണ പരാജയമെന്ന് സംസ്ഥാന തല നിരീക്ഷണ സമിതി

കൊച്ചി: ബ്രഹ്മപുരത്തെ ബയോ മൈനിംഗ് പൂർണ പരാജയമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ നിയോഗിച്ച സംസ്ഥാന തല നിരീക്ഷണ സമിതി.

ഇത് വരെ ബ്രഹ്മപുരത്ത് നടന്നതിന്‍റെ ഉത്തരവാദിത്തം കൊച്ചി കോർപ്പറേഷനാണെന്നത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി സമിതി ഹരിത ട്രിബ്യൂണൽ ചെന്നൈ ബെഞ്ചിന് റിപ്പോർട്ട് നൽകി. പരിസ്ഥിതി നിയമങ്ങളും വിദഗ്ധ നിർദേശങ്ങളും പൂർണമായി ലംഘിച്ചു. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ നടന്നുവെന്നും സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

യുദ്ധകാല അടിസ്ഥാനത്തിൽ മാലിന്യ മല നീക്കം ചെയ്തില്ലെങ്കിൽ തീപിടുത്തം ഇനിയും ഉണ്ടാകും. തീപിടുത്തം ഉണ്ടായാൽ അത് അണയ്ക്കാൻ പറ്റുന്ന സൗകര്യങ്ങളൊക്കെ കുറവാണ്. ഉള്ള പമ്പുപോലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ് എന്നും സമിതി പറയുന്നു. എവിടെ നിന്നൊക്കെ മാലിന്യം കൊണ്ടുവരുന്നു എന്നതിന്‍റെ കൃത്യമായ വിവരങ്ങൾ ബ്രഹ്മപുരത്തില്ല. കീറിപ്പറിഞ്ഞ ഒരു ലോഗ് ബുക്കാണ് അവിടെ ഉള്ളതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button