ന്യൂഡല്‍ഹി: ബ്രഹ്മപുരത്തേക്ക് ഡോക്ടര്‍മാരുടെ വിദഗ്ധസംഘത്തെ അയയ്ക്കാമെന്ന് അറിയിച്ചിരുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ . ഗുരുതര സാഹചര്യം കണക്കിലെടുത്താണ് വിദഗ്ധസംഘത്തെ അയയ്ക്കാമെന്ന് അറിയിച്ചതെന്നും മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ജെബി മേത്തര്‍ എംപിയാണ് ഇക്കാര്യം അറിയിച്ചത്. ബ്രഹ്മപുരം വിഷയം പൂര്‍ണമായും മറച്ചുവയ്ക്കുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടാതിരുന്നതെന്ന് ജെബി മേത്തര്‍ ആരോപിച്ചു.
കൊച്ചിയില്‍ പുക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കേരളത്തില്‍നിന്നുള്ള എംപിമാരും കേന്ദ്രമന്ത്രി വി. മുരളീധരനും കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിട്ടു കണ്ട് അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ആരോഗ്യസംഘത്തെ അയയ്ക്കാന്‍ തയാറാണെന്നു കേന്ദ്രം സ്വമേധയാ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ അനുകൂല നിലപാടൊന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് മന്‍സുഖ് മാണ്ഡവ്യ ജെബി മേത്തറോടു പറഞ്ഞു
Post Your Comments