തിരുവനന്തപുരം: ഗുണ്ടാ സംഘങ്ങൾ തമ്മിലെ പകയെ തുടർന്ന് യുവാവിനെ ആക്രമിച്ച മൂന്നംഗ സംഘം പൊലീസ് പിടിയില്‍. വിളപ്പിൽശാല പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ തിട്ടമംഗലം കൈലാസം വീട്ടിൽ സുനിൽകുമാർ (36), തിട്ടമംഗലം മരുവർത്തല വീട്ടിൽ ശ്രീജിത്ത് കുമാർ (28), തിട്ടമംഗലം മാവറത്തല വീട്ടിൽ കിരൺ വിജയ് (26) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 24ന് രാത്രി ഒമ്പത് മണിയോടെയാണ് ആക്രമണം നടന്നത്.
പേയാട് ചെറുപാറ അഖിൽ ഭവനിൽ അരുൺ (39) ആണ് ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. ഇരുമ്പുകമ്പി കൊണ്ടുള്ള ആക്രമണത്തിൽ അരുണിന്റെ കാൽ ഒടിഞ്ഞു.
ക്രിമിനൽ കേസ് പ്രതിയായ അരുൺ മുമ്പ് ശ്രീജിത്തിന്റെ വീട്ടിലെത്തി സ്ത്രീകളെ അസഭ്യം പറഞ്ഞതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്.
Post Your Comments