ഇടുക്കി: വ്യാജ മുദ്രപത്രം തയ്യാറാക്കി വിറ്റ കേസിൽ രണ്ട് പേരെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം നേതാവിന്റെ മകൻ ഉൾപ്പടെയുള്ളവരാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിൽ വ്യാജമുദ്രപത്രം തയ്യാറാക്കി കേരളത്തിലാണ് വിൽപ്പന നടത്തിയത്. നെടുങ്കണ്ടം മുണ്ടിയെരുമ പറമ്പിൽ മുഹമ്മദ് സിയാദ്, കോമ്പയാർ ചിരട്ടവേലിൽ ബിബിൻ തോമസ് എന്നിവരാണ് അറസ്റ്റിലായത്. സിപിഎം മുൻ ഇടുക്കി ജില്ല കമ്മറ്റിയംഗം പി എം എം ബഷീറിന്റെ മകനാണ് മുഹമ്മദ് സിയാദ്.
Read Also: ബോംബുമായി വന്ന ഐഎസ് ഭീകരരെ വധിച്ച് സുരക്ഷാ സേന ; കൊല്ലപ്പെട്ടവരില്‍ മുതിര്‍ന്ന ഐഎസ് നേതാക്കള്‍
തമിഴ്‌നാട്ടിലെ കമ്പത്ത് വീട് വാടകയ്ക്കെടുത്ത് മുഹമ്മദ് സിയാദും ബിബിൻ തോമസും ചേർന്ന് വ്യാജ മുദ്രപത്രങ്ങൾ ഉണ്ടാക്കി കേരളത്തിൽ വിൽപ്പന നടത്തിയതായി പോലീസ് കണ്ടെത്തി. കള്ളനോട്ട് ഇടപാടുകൾ നടത്തിയിരുന്നതിന്റെ സൂചനകളും പോലീസിന് ലഭിച്ചുവെന്നാണ് വിവരം. പതിനെട്ടാം കനാൽ ഭാഗത്ത് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന ജീപ്പിൽ നിന്ന് 5000 രൂപയുടെ നാല് വ്യാജ മുദ്രപത്രങ്ങൾ പോലീസ് കണ്ടെടുക്കുകയും ചെയ്തു.
മുദ്രപത്രം വ്യാജമാണെന്ന് മനസ്സിലാക്കിയ പോലീസ് ഇവർ താമസിച്ചിരുന്ന വീട്ടിൽ പരിശോധന നടത്തി. 1000 രൂപയുടെ നാലും 100 രൂപയുടെ രണ്ട് മുദ്രപത്രങ്ങളും, മുദ്രപത്രം പ്രിന്റ് ചെയ്യാൻ സൂക്ഷിച്ചിരുന്ന 538 പേപ്പറുകളും, മുദ്രപത്രത്തിൽ പതിക്കാൻ ഉപയോഗിച്ചിരുന്ന മുദ്രയും, ഫോട്ടോസ്റ്റാറ്റ് മെഷനും പോലീസ് ഇവിടെ നിന്നും പിടിച്ചെടുത്തു.
Post Your Comments