ബെയ്ജിംഗ്: വിദേശ വിനോദസഞ്ചാരികൾക്കായി അതിർത്തികൾ തുറന്ന് ചൈന. കോവിഡ് വൈറസ് വ്യാപനം കുറഞ്ഞതിന് പിന്നാലെയാണ് ചൈനയുടെ നടപടി. ചൈന വിദേശ സഞ്ചാരികൾക്കായി അതിർത്തികൾ തുറക്കുന്നത് മൂന്ന് വർഷത്തിന് ശേഷമാണ്. കോവിഡ് നിയന്ത്രണങ്ങളും ചൈന പിൻവലിച്ചിരുന്നു.
Read Also: ദ എലിഫന്റ് വിസ്‌പേഴ്‌സിലെ ആന പരിപാലകരായ ദമ്പതികൾക്ക് ആദരവുമായി എം കെ സ്റ്റാലിൻ: പാരിതോഷികം കൈമാറി
2020 മാർച്ച് 28 ന് മുമ്പ് ചൈന നൽകിയ വിസകളിൽ സാധുവായവയ്ക്ക് 2023 മാർച്ച് 15 മുതൽ രാജ്യത്ത് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് ചൈന അറിയിച്ചിരുന്നു. അതോടൊപ്പം ഹൈനാൻ ദ്വീപിലും ഷാങ്ഹായിലും ക്രൂയിസ് കപ്പലുകൾക്ക് വിസ രഹിത പ്രവേശനം അനുവദിക്കാനും ചൈന തീരുമാനിച്ചു. ഹോങ്കോങ്ങിൽ നിന്നും മക്കാവുവിൽ നിന്നുമുള്ള ടൂർ ഗ്രൂപ്പുകൾക്ക് വിസ രഹിത പ്രവേശനവും വീണ്ടും ആരംഭിക്കാനാണ് ചൈനയുടെ തീരുമാനം.
കോവിഡ് വൈറസ് വ്യാപനത്തിന് പിന്നാലെ ചൈനയിലെ വിനോദസഞ്ചാരത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. അതിർത്തികൾ തുറന്നതോടെ വീണ്ടും വിനോദസഞ്ചാര മേഖല ഉണരുകയും വിദേശനാണ്യത്തിന്റെ വരവ് വർദ്ധിക്കുമെന്നും ചൈന പ്രതീക്ഷിക്കുന്നു.
Post Your Comments