
മൂന്നാർ: വാഹനം മാറ്റുന്നത് സംബന്ധിച്ച് നടന്ന തർക്കത്തെ തുടര്‍ന്ന് ഉണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്ക്. പരിക്കേറ്റയാളുടെ നില ഗുരുതരമാണെന്നാണ് വിവരം. പെരിയവാര സ്റ്റാന്റിലാണ് സംഭവം. പ്രതികളായ മദൻ കുമാർ, കാർത്തിക്ക്, മുനിയാണ്ടിരാജ് എന്നിവർ ഒളിവിലാണ്.
സ്റ്റാന്റിൽ വർക്ക് ഷോപ്പ് നടത്തുന്ന അയ്യാദുരൈയുടെ മകൻ രാമറിനാണ് വലതുകൈയ്ക്കും വയറിനും കുത്തേറ്റത്. ഇയാളെ മൂന്നാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാമറിന്റ അച്ഛൻ അയ്യാ ദുരൈ പെരിയവാര സ്റ്റാന്റിൽ വാഹനം നിർത്തിയിട്ടിരുന്നു. മദൻകുമാർ കാർത്തിക്ക് മുനിയാണ്ടിരാജ് എന്നിവർ വാഹനം മാറ്റണമെന്ന് അയ്യാദുരൈയോട് ആവശ്യപ്പെട്ടു.
എന്നാൽ വാഹനം മാറ്റാൻ ഇയാൾ തയ്യറായില്ല. തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കുതർക്കമുണ്ടായി. ഇന്നലെ വൈകുന്നേരം അയ്യാദുരൈയുടെ മകൻ രാമർ ഇത് ചോദ്യം ചെയ്തതോടെ പ്രതികൾ സംഘം ചേർന്ന് ഇയാളെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ മൂന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments