KollamNattuvarthaLatest NewsKeralaNews

കി​ണ​ർ നി​ർ​മാ​ണ തൊ​ഴി​ലാ​ളിക്ക് കിണറ്റിൽ വീണ് ദാരുണാന്ത്യം

ചാ​ത്ത​ന്നൂ​ർ ചി​റ​ക്ക​ര പ്ലാ​വി​റ​ക്കു​ന്ന് മ​ഹി​ളാ നി​വാ​സി​ൽ ശ​ശി(62)യാ​ണ് മ​രി​ച്ച​ത്

ചാ​ത്ത​ന്നൂ​ർ: കി​ണ​ർ നി​ർ​മാ​ണ തൊ​ഴി​ലാ​ളി കു​ഴി​ച്ചു കൊ​ണ്ടി​രു​ന്ന കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. ചാ​ത്ത​ന്നൂ​ർ ചി​റ​ക്ക​ര പ്ലാ​വി​റ​ക്കു​ന്ന് മ​ഹി​ളാ നി​വാ​സി​ൽ ശ​ശി(62)യാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. ദേ​ശീ​യ പാ​ത​യോ​ര​ത്ത് കാ​പ്പെ​ക്സ് ജം​ഗ്ഷ​നും ഉ​ദി​ക്ക​വി​ള ജം​ഗ്ഷ​നു​മി​ട​യ്ക്കു പു​തു​താ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി കി​ണ​ർ കു​ഴി​ക്കു​ക​യാ​യി​രു​ന്നു ശ​ശി. നാ​ല് തൊ​ഴി​ലാ​ളി​ക​ളാ​ണ് കി​ണ​ർ നി​ർ​മാ​ണ​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്.

Read Also : സിമൻറ് ഇറക്കാൻ വിളിക്കാത്തതിന് പിക്കപ് വാൻ തടഞ്ഞ് നാല് ടയറിലെയും കാറ്റഴിച്ചുവിട്ട് ചുമട്ട് തൊഴിലാളികൾ

അമ്പ​ത​ടി​യോ​ളം താ​ഴ്ച​യി​ൽ കി​ണ​ർ കു​ഴി​ച്ച​ശേ​ഷം തി​രി​കെ മു​ക​ളി​ലേ​ക്കു ക​യ​റു​ന്ന​തി​നി​ടെ ശ​ശി കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ തന്നെ കൂ​ടെ​യു​ള്ള​വ​ർ ശ​ശി​യെ ക​ര​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സ്ഥലത്തെത്തിയ ചാ​ത്ത​ന്നൂ​ർ പൊ​ലീ​സ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച ശേ​ഷം മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഭാ​ര്യ മ​ഹി​ളാ​മ​ണി. മ​ക്ക​ൾ: ശ​ര​ത്, സു​ജി​ത്ത്. മ​രു​മ​ക്ക​ൾ: ബെ​റ്റി, വി​നീ​ത.

shortlink

Related Articles

Post Your Comments

Related Articles


Back to top button