തെലങ്കാന: ഒരേസമയം തന്റെ രണ്ട് കാമുകിമാരെയും വിവാഹം കഴിച്ച് നാടിനെ അമ്പരപ്പിച്ച് യുവാവ്. തെലങ്കാനയിലാണ് വിചിത്ര സംഭവം നടന്നത്. കഴിഞ്ഞ മൂന്ന് വർഷമായി എം. സതി ബാബു രണ്ട് യുവതിയുമായി പ്രണയത്തിലായിരുന്നു. ഇതിനിടെ കാമുകിമാരായ സ്വപ്ന, സുനിത എന്നിവരുമായി ബാബു ലിവ്-ഇൻ റിലേഷനും ആരംഭിച്ചു. ഒടുവിൽ യുവതികളുടെ ആവശ്യപ്രകാരമാണ് വിവാഹം. ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ തങ്ങളുടെ ഗ്രാമത്തിൽ വെച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇവരുടെ വിവാഹം.
സ്വപ്നയും യുവാവും വിദ്യാർത്ഥികൾ ആയിരിക്കെ പ്രണയത്തിൽ ആവുകയായിരുന്നു. ഇതിനിടെ ഇവർക്ക് ഒരു കുഞ്ഞ് ജനിച്ചതോടെ ലിവിങ് ടുഗതർ ബന്ധത്തിൽ തുടരാൻ ദമ്പതികൾ തീരുമാനിച്ചു. ഇതിനിടെ, കരുണയപ്പള്ളി ഗ്രാമത്തിലെ സുനിത എന്ന പെൺകുട്ടിയുമായി സതി ബാബു പ്രണയത്തിലായി. സ്വപ്നയ്ക്ക് ഇക്കാര്യം അറിയില്ലായിരുന്നു. സുനിതയ്ക്ക് മറ്റൊരു വീട് വാടകയ്‌ക്കെടുത്ത് നൽകിയ ഇയാൾ ഇവിടെയും താമസം ആരംഭിച്ചു. സുനിതയിൽ യുവാവിന് ഒരു കുഞ്ഞ് ജനിച്ചതോടെ കാര്യങ്ങൾ സ്വപ്നയും അറിഞ്ഞു.
എല്ലാവരും ഇവരുടെ ബന്ധം അറിഞ്ഞതിനെ തുടർന്ന് രണ്ട് സ്ത്രീകളുടെയും മാതാപിതാക്കൾ തങ്ങളുടെ മക്കളെ വിവാഹം കഴിക്കണം എന്ന ആവശ്യം ഉന്നയിച്ച് സതീബാബുവിനെ സമീപിക്കുകയായിരുന്നു. രണ്ടു ഭാര്യമാരെയും അവരിൽ ജനിച്ച കുഞ്ഞുങ്ങളെയും ഉപേക്ഷിക്കാൻ തയ്യാറാകാത്ത സതീബാബു രണ്ട് യുവതികളെയും ഒരേസമയം തന്നെ ഭാര്യമാരാക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ഇതിന്റെ ഫലമായി ഒരു മണ്ഡപത്തിൽ വിവാഹം നടത്തുകയുമായിരുന്നു.
Post Your Comments