നിങ്ങൾ ഉറങ്ങുമ്പോൾ കൂര്‍ക്കംവലിക്കുന്നവരാണോ ? എങ്കിൽ അറിയുക. അതൊരു രോഗലക്ഷണമാണ്. നിർത്താതെയുള്ള കൂർക്കം വലി നിങ്ങളുടെ ഹൃദയത്തെ ദോഷമായി ബാധിക്കും.
തടസം മൂലം ശ്വാസം നില്‍ക്കുമ്പോള്‍ ശ്വാസംകോശം ശക്തിയോടെ വായു അകത്തേക്ക് വലിച്ചെടുക്കുകയും ഈ സമയം നെഞ്ചിനുളളില്‍ നെഗറ്റീവ് പ്രഷര്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു.
അമിതവണ്ണവും രാത്രിയിലെ മദ്യപാനവും കൂര്‍ക്കം വലി ഉണ്ടാക്കുന്നതിനുള്ള പ്രധാന കാരണക്കാരനാണ്. കൂടാതെ, പൂര്‍ണമായും മലര്‍ന്ന് കിടന്നുളള ഉറക്കവും പ്രശ്നമാണ്. അതിനാൽ, കൂർക്കം വലി എന്ന വില്ലനെ ഒഴിവാക്കാൻ വ്യായാമം ചെയ്തു ശരീര ഭാരം കുറയ്ക്കുക. തണുത്ത ഭക്ഷണം, മദ്യപാനം, പുകവലി, ലഹരി പൂര്‍ണ്ണമായും ഉപക്ഷേിക്കുക. അതോടൊപ്പം തന്നെ ഒരു വശം ചരിഞ്ഞ് കിടന്നുറങ്ങുക മൃദുവായ മെത്ത ഒഴിവാക്കുക.
Post Your Comments