ഇരിങ്ങാലക്കുട: മൂന്നുവയസ്സുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ 58 കാരന് ഷൈസ്ഖ വിധിച്ച് കോടതി. ചാലക്കുടി പരിയാരം ഒരപ്പന സ്വദേശി പുളിക്കന്‍ വീട്ടില്‍ വില്‍സനെയാണ് കോടതി ശിക്ഷിച്ചത്. 58-കാരനായ ഇയാൾക്ക് 35 വര്‍ഷം തടവും 80,000 രൂപ പിഴയും പോക്സോ കോടതി ശിക്ഷ വിധിച്ചു. ഇരിങ്ങാലക്കുട ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി (പോക്സോ) ജഡ്ജ് കെ.പി.പ്രദീപ് ആണ് ശിക്ഷ വിധിച്ചത്.
അതേസമയം, സമൂഹത്തിൽ പോക്സോ കേസുകൾ വർദ്ധിച്ച് വരികയാണ്. ദിനംപ്രതി നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ കുട്ടികൾക്കു നേരേയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനു വേണ്ടി 2012-ൽ കൊണ്ടുവന്ന നിയമം ആണ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ്, 2012 ( POCSO Act). ഈ നിയമം ഉപയോഗിച്ച് കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾക്ക് നിയമപരമായ പരിഹാരം തേടാവുന്നതാണ്.
കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് തരംതിരിച്ചുള്ള നടപടിക്രമങ്ങളും ശിക്ഷയും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനോടൊപ്പം കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കു വേണ്ടി സ്പെഷ്യൽ കോടതികൾ സ്ഥാപിക്കുന്നതിനും കൂടി വേണ്ടിയാണ് പോക്സോ നിയമം. ഇന്ത്യയിലെ നിയമവ്യവസ്ഥ പൂർണവളർച്ചയുടെ പ്രായമായി കണക്കാക്കുന്ന 18 വയസിന് താഴെ പ്രായമുള്ള ഏതൊരാളും നിയമത്തിന് മുന്നിൽ കുട്ടിയാണ്.
Post Your Comments