Latest NewsNewsBusiness

ടെക് ലോകത്ത് ആകാംക്ഷ പകർന്ന് ജിപിടി- 4, അടുത്തയാഴ്ച പുറത്തിറക്കും

ജിപിടി 3.5- യിൽ ടെക്സ്റ്റ് അധിഷ്ഠിതമായ മറുപടികൾ മാത്രമാണ് നൽകാൻ സാധിക്കുകയുള്ളൂ

ലോകത്തുടനീളം മാസങ്ങൾ കൊണ്ട് ചർച്ചാവിഷയമായി മാറിയ ജിപിടിയിൽ പുതിയ മാറ്റങ്ങൾ. റിപ്പോർട്ടുകൾ പ്രകാരം, ഓപ്പൺ എഐയുടെ ഏറ്റവും പുതിയ ലാംഗ്വേജ് മോഡലായ ജിപിടി- 4 അടുത്തയാഴ്ച മുതൽ പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്. നിർദ്ദേശങ്ങൾ നൽകിയാൽ വീഡിയോ നിർമ്മിക്കാൻ വരെ കഴിവുള്ള സംവിധാനമാണ് വികസിപ്പിച്ചെടുക്കുന്നത്. മൈക്രോസോഫ്റ്റ് ജർമ്മനിയിലെ ചീഫ് ടെക്നോളജി ഓഫീസറായ ആന്ദ്രെയാസ് ജിടിപി- 4 അടുത്തയാഴ്ച പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങൾ നടത്തിയത്.

ചാറ്റ്ജിപിടിക്ക് അടിസ്ഥാനമായ ജിപിടി 3.5- നേക്കാൾ കൂടുതൽ മികച്ചതാണ് ജിപിടി 4. ജിപിടി 3.5- യിൽ ടെക്സ്റ്റ് അധിഷ്ഠിതമായ മറുപടികൾ മാത്രമാണ് നൽകാൻ സാധിക്കുകയുള്ളൂ. എന്നാൽ, ജിപിടി- 4 കൂടുതൽ അഡ്വാൻസ് ടെക്നോളജി ഉപയോഗിച്ചാണ് പ്രവർത്തിക്കുക. ‘എഐ ഇൻ ഫോക്കസ്- ഡിജിറ്റൽ കിക്കോഫ്’ എന്ന പരിപാടിയിലാണ് ജിപിടി- 4 അവതരിപ്പിക്കുക.

Also Read: വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button