രാജ്യത്ത് കുറഞ്ഞ കാലയളവ് കൊണ്ട് സ്വീകാര്യത നേടിയിരിക്കുകയാണ് കേന്ദ്രസർക്കാരിന്റെ ’59 മിനിറ്റ് വായ്പ പദ്ധതി’. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സർക്കാരും സിഡ്ബിയും ചേർന്ന് സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. എംഎസ്എംഇകൾക്ക് 10 ലക്ഷം മുതൽ 5 കോടി രൂപ വരെ ഈടില്ലാതെ പ്രവർത്തന മൂലധനത്തിനോ, ടേം വായ്പകൾക്കും ബാങ്ക് തത്വത്തിൽ അംഗീകാരം നൽകുന്നവെന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണീയത.
നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ 1 മുതൽ മാർച്ച് 1 വരെയുള്ള കണക്കുകൾ പ്രകാരം 5,314 വായ്പകളാണ് അനുവദിച്ചിട്ടുള്ളത്. ഇവയിൽ 4,089 വായ്പകൾ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം, പദ്ധതി ആരംഭിച്ച് ഇതുവരെ സർക്കാർ 83,938 കോടി രൂപ ഉൾപ്പെടുന്ന 2,45,065 വായ്പകളാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്ന് വരെ 65,834 കോടി രൂപ ഉൾപ്പെടുന്ന 2,22,689 വായ്പകൾ വിതരണം ചെയ്തിട്ടുണ്ട്. ഇതോടെ, 1.83 ശതമാനം വായ്പ വളർച്ചയാണ് രേഖപ്പെടുത്തിയത്.
Post Your Comments