KeralaLatest NewsIndiaEntertainment

ആ ഫാദറിന്റെ ഉപദേശം എന്റെ ജീവിതം മാറ്റിമറിച്ചു: താൻ ക്രിസ്ത്യൻ മതത്തിലേക്ക് വന്നതിനെ കുറിച്ച് നടി മോഹിനി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മോഹിനി. പരിണയം സിനിമയിലെ വെള്ളാരം കണ്ണുള്ള സുന്ദരിയെ മലയാളികൾ ഇന്നും സ്നേഹത്തോടെയാണ് കാണുന്നത്. ഇപ്പോൾ സിനിമയിൽ അധികം സജീവമല്ലെങ്കിലും മോഹിനി ചില ചാനലുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ മോഹിനി ബിഹൈൻഡ് വുഡ്സിന് നല്‍കിയ അഭിമുഖമാണ് വൈറലാകുന്നത്.

തന്റെ കുടുംബ വിശേഷങ്ങളും അവർ പങ്കുവച്ചു. തന്റെ വിവാഹ മോചനം നടന്നു എന്നൊക്കെയുള്ള വാര്‍ത്തകള്‍ സമീപകാലത്ത് കണ്ടിരുന്നു. അതിനോടൊന്നും അന്ന് പ്രതികരിക്കാന്‍ തോന്നിയില്ല എന്നാണ് മോഹിനി പറയുന്നത്. യഥാർത്ഥത്തിൽ എന്താണ് തന്റെ കുടുംബത്തിൽ നടന്നതെന്ന് അവർ പറയുന്നു, ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു എന്റെ വിവാഹം. 23 വയസ്സില്‍ ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ചു. അപ്പോഴും പക്വത ഒന്നും ഉണ്ടായിരുന്നില്ല,

കുഞ്ഞ് കരഞ്ഞാല്‍ ഞാനും കൂടെ കരയും. അതായിരുന്നു അവസ്ഥ. കുഞ്ഞ് കരയുമ്പോള്‍, അമ്മേ മോന്‍ കരയുന്നു എന്ന് പറഞ്ഞ് ഞാന്‍ കരഞ്ഞുകൊണ്ട് അമ്മയെ വിളിക്കും. അതിന്റെ ഡയപ്പര്‍ നനഞ്ഞിട്ടുണ്ടാവും അത് മാറ്റി കൊടുക്കൂ എന്നൊക്കെ അമ്മ പറയും. ഇപ്പോള്‍ ചിന്തിയ്ക്കുമ്പോള്‍ വിവാഹം വളരെ നേരത്തെയായിപ്പോയി. ഒരു 30 വയസ്സ് ഒക്കെ ആയിട്ട് കഴിച്ചാല്‍ മതിയായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ട്.

മതം മാറിയത് എന്റെ ജീവിതത്തിലെ മറ്റൊരു ഘട്ടം ആണ്. ഉള്‍വിളി വന്നതാണ് എനിക്ക്. നമ്മളെല്ലാം ഒരാളെ പ്രണയിക്കുമ്പോള്‍ അയാളില്‍ എന്തെങ്കിലും ഒന്ന് നമ്മളെ ആകര്‍ഷിക്കും, അതില്‍ നമ്മള്‍ വിശ്വസിയ്ക്കും. ഇനി മറ്റൊന്നും വേണ്ട എന്ന തോന്നല്‍ വരും. ആ ഘട്ടം ആണ് നമ്മള്‍ അവരിലേക്ക് ചേരുന്നത്. അത് പോലെയാണ് ഈശോ എന്നെ വിളിച്ചതും. പ്രാര്‍ത്ഥനയില്‍ മുഴുകിയപ്പോള്‍ മറ്റൊന്നും ഇനി എനിക്ക് വേണ്ട എന്ന അവസ്ഥയില്‍ എത്തി.

എന്റെ ജീവിതത്തിലെ ഏറ്റവും കടുത്ത ഒരു അവസ്ഥയായിരുന്നു അത്. എനിക്ക് കൂടോത്രത്തില്‍ വിശ്വാസം ഉണ്ട്. അത് സത്യമാണ്. ഞാനും ഭര്‍ത്താവ് ഭരത്തും തമ്മില്‍ വേര്‍പിരിയണം എന്ന് ആരോ കൂടോത്രം ചെയ്തിരുന്നു. അത് ഒരു ഫാദര്‍ എന്നോട് സംസാരിച്ചു. ഏറെ കുറേ ഞങ്ങളുടെ ബന്ധം വേര്‍പിരിയുന്ന ഘട്ടം എത്തിയിരുന്നു. പക്ഷെ എന്നോട് ഫാദര്‍ പറഞ്ഞു, നീ ജീസസിനോട് ചോദിയ്ക്ക് അദ്ദേഹം പറയുന്നത് ഏതാണോ ആ വഴി പോകൂ എന്ന്. വിവാഹ മോചനം അരുത് എന്നാണ് എന്നോട് ജീസസ് പറഞ്ഞത്, തകര്‍ച്ചയില്‍ നിന്നാണ് ആ ബന്ധം ഞാന്‍ വീണ്ടെടുത്തത്. മോഹിനി പറയുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button