Latest NewsNewsIndia

വിമാനത്താവളത്തിൽ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചു: യാത്രക്കാരിയായ യുവതി അറസ്റ്റിൽ

മുംബൈ: വിമാനത്താവളത്തിൽ വെച്ച് സുരക്ഷാ ജീവനക്കാരെ ആക്രമിച്ച വനിതാ യാത്രക്കാരി അറസ്റ്റിൽ. പൂനെ വിമാനത്താവളത്തിലാണ് സംഭവം. വനിതാ യാത്രക്കാരിയായ ഗുഞ്ചൻ രാജേഷ്‌കുമാർ അഗർവാളിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. വനിതാ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് ഉദ്യോഗസ്ഥനെയാണ് യുവതി ആക്രമിച്ചത്.

Read Also: യുപിയില്‍ നിന്ന് ജയില്‍ മോചിതനായി ഒന്നര മാസത്തിന് ശേഷം സിദ്ദീഖ് കാപ്പന്‍ കേരളത്തിലെത്തി

ബംഗാളിലേക്ക് പോവുകയായിരുന്നു ഐടി എഞ്ചിനീയറായ ഗുഞ്ചൻ. എന്നാൽ വിമാനത്താവളത്തിലെത്തിയ ഗുഞ്ചൻ ഓൺലൈൻ പേയ്‌മെന്റുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവറുമായി തർക്കമുണ്ടാവുകയും ഇത് പരിഹരിക്കാനായി സുരക്ഷാ ജീവനക്കാർ സ്ഥലത്തെത്തുകയുമായിരുന്നു.

തുടർന്ന് സുരക്ഷാ ജീവനക്കാരുമായി ഇവർ തർക്കത്തിലേർപ്പെട്ടു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ ഇവർ തല്ലുകയും രൂപാലി തോക്കെ എന്ന ഉദ്യോഗസ്ഥനെ കടിക്കുകയും ചെയ്തു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്.തുടർന്ന് യുവതിയെ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Read Also: സ്കൂൾ വാനിൽ നിന്നിറങ്ങി വീട്ടിലേക്ക് പോകവെ ആറുവയസ്സുകാരൻ അതേ വാനിടിച്ച് മരിച്ചു : സഹോദരന് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button