Latest NewsNewsLife StyleHealth & Fitness

കാഴ്ച ശക്തി വര്‍ധിപ്പിക്കാൻ നെല്ലിക്കയും തേനും ഇങ്ങനെ കഴിക്കൂ

ആരോഗ്യത്തിനും സൗന്ദര്യത്തിനും നെല്ലിക്ക ഉത്തമമാണ്. നെല്ലിക്കയിലെ ജീവകം സി രക്തത്തിലെ ട്രൈഗ്ളിസറൈഡ്, കൊളസ്ട്രോള്‍ എന്നീ കൊഴുപ്പുകളുടെ അളവ് കുറയ്ക്കുന്നു. സ്ഥിരമായി നെല്ലിക്ക ഉപയോഗിക്കുന്നവരുടെ ദഹന പ്രക്രിയ സുഗമമാകും.

ശരീരത്തില്‍ അടിഞ്ഞു കൂടുന്ന വിഷാംശങ്ങളെ പുറംതള്ളി കരളിനെ സംരക്ഷിക്കുന്നു. ശ്വാസകോശ സംരക്ഷണത്തിനും ആസ്തമയ്ക്കും ഉത്തമാണ്. ദിവസവും നെല്ലിക്ക കഴിച്ചാല്‍ അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റ്, ഫൈബര്‍, മിനറല്‍സ്, കാല്‍സ്യം എന്നിവയാല്‍ സമ്പന്നമാണ് നെല്ലിക്ക. സ്ഥിരമായി നെല്ലിക്ക കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. സ്ഥിരമായി നെല്ലിക്ക കഴിക്കുന്നതിന്റെ ഗുണങ്ങളാണ് ചുവടെ,

Read Also : യുപിയില്‍ നിന്ന് ജയില്‍ മോചിതനായി ഒന്നര മാസത്തിന് ശേഷം സിദ്ദീഖ് കാപ്പന്‍ കേരളത്തിലെത്തി

നെല്ലിക്ക സ്ഥിരമായി കഴിക്കുന്നത് ആമാശയത്തിന്റെ പ്രവര്‍ത്തനം സുഖമമാക്കുന്നു. ഒപ്പം കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കുന്നു.

വിറ്റാമിന്‍ സി-യാല്‍ സമൃദ്ധമാണ് നെല്ലിക്ക. നെല്ലിക്ക നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ കാഴ്ച ശക്തി വര്‍ധിക്കും. ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് പരിഹാരമായി സ്ഥിരമായി നെല്ലിക്ക കഴിക്കുക. പ്രമേഹം നിയന്ത്രിക്കാനും ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും നെല്ലിക്ക സ്ഥിരമായി കഴിക്കുക.

നെല്ലിക്കയിലെ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ നിങ്ങളുടെ ദഹനപ്രക്രിയ സു​ഗമമാക്കുന്നു. ഹൃദയധമനികളുടെ ആരോഗ്യം വര്‍ധിപ്പിച്ച് ഹൃദയാരോഗ്യം മികച്ചതാക്കാന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ കഴിയുന്നു. മാത്രമല്ല, സ്ഥിരമായി നെല്ലിക്ക കഴിച്ചാല്‍ ഹൃദ്രോഗങ്ങള്‍ വരില്ല.

നെല്ലിക്കയിലുള്ള ആന്റി ഓക്സിഡന്റുകള്‍ ചര്‍മ്മം പ്രായമാകുന്നതില്‍ നിന്ന് സംരക്ഷിക്കും. നെല്ലിക്ക ജൂസിനൊപ്പം ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നത് തൊണ്ടയുടെ ആരോഗ്യം വര്‍ധിപ്പിക്കും. നെല്ലിക്ക സ്ഥിരമായി കഴിച്ചാല്‍ എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിക്കും. ഓര്‍മ്മക്കുറവുള്ളവര്‍ സ്ഥിരമായി നെല്ലിക്ക കഴിക്കുക. ഓര്‍മ്മശക്തി വര്‍ധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button