റിയാദ്: വ്യാപാരമുദ്ര എന്ന രീതിയിലും, പരസ്യങ്ങൾക്ക് വേണ്ടിയും രാജ്യത്തിന്റെ ദേശീയ പതാക ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകി സൗദി പബ്ലിക് പ്രോസിക്യൂഷൻ. വ്യാപാരമുദ്ര എന്ന രീതിയിലും, വാണിജ്യ ഉത്പന്നങ്ങളുടെ പരസ്യത്തിനായും, നിയമാനുസൃതമല്ലാത്ത മറ്റു ആവശ്യങ്ങൾക്കായും സൗദി ദേശീയ പതാക ഉപയോഗിക്കുന്നതിൽ വിലക്കേർപ്പെടുത്തിയതായി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
സൗദി ഫ്‌ളാഗ് ലോയിലെ ആർട്ടിക്കിൾ 15 പ്രകാരമാണ് ഇത്തരം നടപടികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. സൗദി ദേശീയ പതാക ദിനത്തിന്റെ പശ്ചാത്തലത്തിലാണ് പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. രാജ്യത്തിന്റെ ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ പരസ്യങ്ങളിൽ ഉപയോഗിക്കുന്നതിൽ നിന്ന് വ്യക്തികൾക്കും, വാണിജ്യസ്ഥാപനങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് കർശനമായി പാലിക്കണമെന്ന് സൗദി മിനിസ്ട്രി ഓഫ് കോമേഴ്സ് വ്യക്തമാക്കി.
Post Your Comments